പ്രായത്തില്‍ മൂത്ത സ്ത്രീകളുമായി ലൈം​ഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അകാല വാര്‍ധക്യം ബാധിക്കും എന്ന വിശ്വാസം ഇന്നും പ്രചരിക്കപ്പെടുന്നുണ്ട്. വയസ്സിനു മൂത്ത സ്ത്രീകളുമായി തുടര്‍ച്ചയായി ലൈംഗിക ബന്ധം പുലര്‍ത്തിയാല്‍ അകാല വാര്‍ധക്യം ബാധിക്കുമെന്നത് വെറും തെറ്റിദ്ധാരണയാണെന്ന് ആരോ​ഗ്യ രം​ഗത്തെ വിദ​ഗ്ധരും ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, മാനസികമായി പുരുഷന്മാര്‍ക്ക് തങ്ങളെക്കാള്‍ മുതിര്‍ന്ന സ്ത്രീകളുമായി ലൈം​ഗിക ബന്ധം പുലര്‍ത്താനാണ് താത്പര്യം എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പ്രായം കൂടിയ സ്ത്രീകളോട് ആകര്‍ഷണം തോന്നാന്‍ ചില കാരണങ്ങള്‍ ഉണ്ടെന്നാണ് പുരുഷന്‍മാര്‍ പറയുന്നത്. പ്രായം കൂടിയ സ്ത്രീകളെ പങ്കാളി അല്ലെങ്കില്‍ ഭാര്യയായി സ്വീകരിക്കാന്‍ പുരുഷന്‍മാര്‍ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം..

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രധാനമായും 9 ഘടകങ്ങളാണ് പ്രായം കൂടിയ സ്ത്രീകളെ പുരുഷന്‍മാര്‍ ഇഷ്ടപ്പെടാന്‍ കാരണം. അവ ചുവടെ;

  1. പ്രായം കൂടിയ സ്ത്രീകളിലെ പക്വതയും പരിചയസമ്ബന്നതയും. മാത്രമല്ല, ഇക്കാരണങ്ങളാല്‍ ഇവര്‍ അടുക്കും ചിട്ടയോട് കൂടിയവരും എല്ലാ കാര്യത്തിലും സമതുലിതമായ സമീപനം സ്വീകരിക്കുന്നവരുമായിരിക്കും.
  2. ഇവര്‍ ഗോസിപ്പുകള്‍ക്ക് അടിമപ്പെട്ടവരാകില്ല. പരിചയസമ്ബന്നര്‍ ആയതിനാല്‍ തെറ്റായ ആള്‍ക്കാരെ കണ്ടെത്താനും അവരെ കൈകാര്യം ചെയ്യാനും അവര്‍ക്കാവും. പങ്കാളിയില്‍ നിരാശയുണ്ടായാല്‍ പക്വതയോടെ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കും.
  3. പ്രായം കൂടിയ സ്ത്രീകള്‍ ആത്മവിശ്വാസവും ഉയര്‍ന്ന ആത്മാഭിമാനത്തോടും കൂടിയവരാണ്. തങ്ങളാണ് ശരിയെന്ന് തെളിയിക്കാനായി ഒരു തരത്തിലുള്ള വാദത്തിലും എളുപ്പം ഇടപെടുന്നവരാകില്ല ഇവര്‍. ദുഷ്കരമായ സമയങ്ങളെ എങ്ങനെ നേരിടണമെന്ന് ഇവര്‍ക്കറിയാം.
  4. പുരുഷന്‍മാര്‍ പ്രായം കൂടിയ സ്ത്രീകളെ പങ്കാളികളായി തിരഞ്ഞെടുക്കുന്നതിലെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന് അവരുടെ ലൈംഗിക പക്വതയാണ്. പല ചെറുപ്പക്കാരും ഇക്കാര്യം സമ്മതിക്കുന്നു.
  5. ഒരു ബന്ധത്തില്‍ മാത്രം ഒതുങ്ങണമെന്ന് വിശ്വസിക്കാത്ത ഇവര്‍‌ പങ്കാളിയെ ബഹുമാനിക്കുകയും അവര്‍ക്ക് വ്യക്തിപരമായി തനിച്ച്‌ ചെലവഴിക്കാന്‍ സമയം ആവശ്യമെങ്കില്‍ അതിന് അനുവദിക്കുകയും ചെയ്യുന്നു.
  6. വൈകാരികമായും പക്വത കൈവരിച്ച ഇവര്‍ അനാവശ്യമായി വഴക്കുകള്‍ക്കോ വാശികള്‍ക്കോ വഴിവയ്ക്കാതെ വിവേകത്തോടെ വികാരങ്ങളെ കൈകാര്യം ചെയ്യുന്നു.
  7. പ്രായം കൂടിയ സ്ത്രീകളുമായുള്ള ഡേറ്റിംഗ് ഓരോ ദിവസവും പുതിയ അറിവുകള്‍ നേടുന്നതിനും പഠിക്കുന്നതിനും സമാനമാണ്. ഇവര്‍ക്കൊപ്പമുള്ള ഓരോ നിമിഷവും പുതിയ അനുഭവങ്ങള്‍ അറിയാനാകും.
  8. ധനപരമായ കാര്യങ്ങളിലും ഇവര്‍ക്ക് കൃത്യമായ ബോധം ഉണ്ടാകും. തങ്ങളുടെ ഭര്‍ത്താവിന്റെ ചുമലിലെ ഭാരം കുറയ്ക്കാനായി സാമ്ബത്തികപരമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ ഇവര്‍ തയാറാകുന്നു. പുരുഷന്‍മാര്‍ പ്രായം കൂടിയ സ്ത്രീകളില്‍ കാണുന്ന പ്രധാന സവിശേഷതകളില്‍ ഒന്നാണിത്.
  9. സ്ത്രീയും പുരുഷനും ഒരു പോലെ പക്വതയുള്ളവര്‍ ആണെങ്കില്‍ അവിടെ പരസ്പര ധാരണയും തങ്ങളുടെ ബന്ധത്തില്‍ പരസ്പര ബഹുമാനവും പുലര്‍ത്തുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക