ഗര്‍ഭിണിയായിരിക്കെ തന്നെ വീണ്ടും ഗര്‍ഭിണിയാകുകയും രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്ത അപൂര്‍വ്വ ഭാഗ്യത്തെ കുറിച്ച്‌ പങ്കുവെയ്ക്കുകയാണ് കാലിഫോര്‍ണിയയിലെ ദമ്ബതികള്‍. തന്റെ രണ്ട് പെണ്‍മക്കളെ പരസ്പരം അഞ്ച് ദിവസത്തെ വ്യത്യാസത്തിലാണ് താന്‍ ഗര്‍ഭം ധരിച്ചതെന്നാണ് കാലിഫോര്‍ണിയയിലെ സാന്‍ പാബ്ലോയില്‍ നിന്നുള്ള ഒഡാലിസ് പറയുന്നത്.

ഈ കുട്ടികളെ ഗര്‍ഭം ധരിയ്ക്കുന്നതിന് മുന്‍പത്തെ ഗര്‍ഭം അലസിപ്പോയതിനാല്‍ രണ്ടാമതും ഗര്‍ഭിണിയായപ്പോള്‍ ഒഡാലിസും ഭര്‍ത്താവ് അന്റോണിയോ മാര്‍ട്ടിനെസും വളരെ സന്തോഷത്തിലായിരുന്നു. 2020 നവംബറിലാണ് ഇവര്‍ കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്നത്. ഗര്‍ഭം ധരിച്ച്‌ ഏതാനും ആഴ്ചകള്‍ക്ക് ശേഷം പരിശോധനകള്‍ക്ക് ശേഷം പരിശോധനയ്ക്ക് പോയപ്പോള്‍ ഒരേ ആഴ്ചയില്‍ വ്യത്യസ്ത സമയങ്ങളില്‍ ഗര്‍ഭം ധരിച്ച രണ്ട് കുഞ്ഞുങ്ങളാണ് ഉള്ളതെന്നാണ് ഇവര്‍ക്ക് അറിയാന്‍ സാധിച്ചത്. അപൂര്‍വ പ്രതിഭാസമായ സൂപ്പര്‍ഫെറ്റേഷന്‍ ആയിരുന്നു ഇങ്ങനെയൊരു ഗര്‍ഭധാരണം നടക്കാന്‍ കാരണമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യ ഗര്‍ഭധാരണം കഴിഞ്ഞ് ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞ് രണ്ടാമത്തേത് സംഭവിക്കാം. ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 10നാണ് ഒഡാലിസ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ആദ്യം ഗര്‍ഭം ധരിച്ച ലിലോ എന്ന പെണ്‍കുഞ്ഞു തന്നെയാണ് ആദ്യം ജനിച്ചത്. രണ്ടാമത്തെ കുട്ടി ഇമെല്‍ഡ. ലിലോയും ഇമെല്‍ഡയും വളരെ സാമ്യമുള്ളതിനാല്‍ തനിക്കും അന്റോണിയോയ്ക്കും അവരെ പരസ്പരം തെറ്റാറുണ്ട് എന്ന് ഒഡാലിസ് പറയുന്നു.

”ഞാന്‍ ആദ്യം കരുതിയത് കുട്ടികള്‍ ഇരട്ടകളാണെന്നാണ്, പക്ഷേ ഒരുപാട് ലേഖനങ്ങള്‍ വായിച്ചതിന് ശേഷം അവര്‍ സാങ്കേതികമായി ഇരട്ടകളല്ലെന്ന് ഞാന്‍ മനസ്സിലാക്കി. പക്ഷേ ഇത് മറ്റുള്ളവരോട് പറഞ്ഞു മനസ്സിലാക്കാന്‍ പാടാണ്. അതിനാല്‍ ഞാന്‍ അവരോട് ‘അതെ, അവര്‍ ഇരട്ടകളാണ്’ എന്ന് പറയും. അവര്‍ സാങ്കേതികമായി പോലും സമാനരല്ല, പക്ഷേ എല്ലാവരും കരുതുന്നത് അവര്‍ ഇരട്ടകളാണ് എന്നാണ്. കാഴ്ച്ചയില്‍ അവര്‍ ഒരുപോലെയാണ് ” -ഒഡാലിസ് പറഞ്ഞതായി ലാഡ്ബൈബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക