തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കോട്ടയം കടുത്തുരുത്തി സ്വദേശി അനീഷ്(24), നെടുമങ്ങാട് സ്വദേശി ഷൈജു (42) എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയായ അനീഷ് പെണ്‍കുട്ടിയെ പ്രണയം നടച്ച്‌ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ഷൈജുവും ആറുവര്‍ഷം മുമ്പ് പലതവണ പീഡിപ്പിച്ചതായി പെണ്‍കിട്ടി കൗണ്‍സിലിങ്ങിനിടെ നല്‍കിയ മൊഴി നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റൂറല്‍ എസ്.പി. ദിവ്യ വി.ഗോപിനാഥിന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് ഡിവൈ.എസ്.പി. സുല്‍ഫിക്കര്‍, സി.ഐ. സന്തോഷ് കുമാര്‍, എസ്.ഐ.സുനില്‍ഗോപി എന്നിവരടങ്ങുന്ന സംഘമാണ് അനീഷിന്റെ വീട്ടില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക