ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കി വാണിരുന്ന നടികളായിരുന്നു സൂപ്പര്‍താരങ്ങളായ ജ്യോതികയും നഗ്മയും. അവരവരുടെ കാലത്ത് ഈ സഹോദരിമാര്‍ തന്നെ ആയിരുന്നു നംബര്‍ വണ്‍ എന്ന് നിശംശയം പറയാം. ഇരുവരും തമ്മില്‍ ഉള്ള ബന്ധം എന്താണെന്ന് എന്നാല്‍ അധികം ആര്‍ക്കും അറിയില്ല എന്നതാണു സത്യം. 

ജ്യോതികയുടെ ഹാഫ് സിസ്റ്ററാണ് താര റാണി ആയിരുന്ന നഗ്മ. പഞ്ചാബ് സ്വദേശി ആയ ചന്ദര്‍ സദാനയാണ്  ജ്യോതികയുടെ അച്ഛന്‍. ഇദ്ദേഹം ചലചിത്ര നിര്‍മാതാവ് ആണ്. ജ്യോതികയുടെ അമ്മയുടെ പേര് സീമ സദാന എന്നാണ്. മഹാരാഷ്ട്ര സ്വദേശിയാണ് സീമ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍  ചന്ദറിനെ വിവാഹം കഴിക്കുന്നതിന്  മുന്‍പ് സീമ ഒരു വിവാഹം കഴിച്ചിരുന്നു. ചന്ദറുമായി നടന്നത് സീമയുടെ രണ്ടാം വിവാഹമായിരുന്നു. അറിയപ്പെടുന്ന ബിസിനസുകാരനായ അരവിന്ദ് മൊറാര്‍ജിയാണ് ഇവരുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ ഉള്ള മകളാണ് നഗ്മ.

നഗ്മയുടെ ആദ്യത്തെ പേര് നന്ദിത എന്നായിരുന്നു. പിന്നീട് സിനിമാ ലോകത്തേക്ക് കടന്നു വന്നതോടെയാണ് പേര് മാറ്റി നഗ്മ ആകുന്നത്. നഗ്മ
ജനിച്ചു അധികം വൈകാതെ സീമയും അരവിന്ദ് മൊറാര്‍ജിയും വിവാഹമോചിതരാവുക ആയിരുന്നു. ഇതോടെയാണ് സീമ ചന്ദര്‍ സാദനയെ വിവാഹം കഴിക്കുന്നത്. നഗ്മയും ജ്യോതികയും തങ്ങളുടെ എല്ലാ കുടുംബ പരിപാടികളിലും ഒരുമിച്ച്  പങ്കെടുക്കാറുണ്ട്. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ജ്യോതികയേക്കാള്‍ നാല് വയസ് കൂടുതലാണ് നഗ്മയ്ക്ക് ഉള്ളത്. 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക