ഒരു വ്യാഴവട്ടത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് തെന്നിന്ത്യന്‍ താരറാണി ജ്യോതിക. ‘കാതല്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജ്യോതികയുടെ നായകനായി എത്തുന്നത് മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ്. രണ്ട് ദിവസം മുന്‍പ് കാതലിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു.

മലയാളത്തിലേക്ക് ജ്യോതിക തിരിച്ചുവരുന്നതിന്റെ സന്തോഷം എല്ലാവര്‍ക്കും ഉണ്ട്. ഇപ്പോഴിതാ ജ്യോതികയുടെ ഒരു വര്‍ക്ക് ഔട്ട് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കഠിനമേറിയ വര്‍ക്ക് ഔട്ടുകളാണ് ജ്യോതിക ചെയ്യുന്നത്. “പ്രായം എന്നെ മാറ്റാന്‍ ഞാന്‍ അനുവദിക്കില്ല,എന്റെ പ്രായത്തെ ഞാന്‍ മാറ്റും”, എന്നാണ് വീഡിയോ പങ്കുവച്ച്‌ ജ്യോതിക കുറിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബോഡി വെയിറ്റ് ട്രെയിനിങ്ങിനൊപ്പം തന്നെ ഹൈ ഇന്റന്‍സിറ്റി ട്രെയിനിങ്ങും പരിശീലിക്കുന്ന നടിയെ വീഡിയോയില്‍ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയത്. സിനിമകളില്‍ നായകന്മാര്‍ നിലനില്‍ക്കുകയും നായികമാര്‍ ഔട്ട് ഡേറ്റഡ് ആകുകയും ചെയ്യുന്ന കാലമൊക്കെ മാറി ഇപ്പോള്‍ നായികമാരും പ്രായത്തെ തോല്‍പ്പിച്ച്‌ മുന്നേറുകയാണ് എന്ന് അടുത്തിടെയുള്ള ചില താരങ്ങളില്‍ നിന്നും മനസിലാക്കാം. ജ്യോതികയുടെ വീഡിയോയ്ക്ക് താഴെയുള്ള കമെന്റുകളും ശ്രദ്ധ നേടുന്നുണ്ട്.

‘പലര്‍ക്കും യഥാര്‍ത്ഥ പ്രചോദനം, ദ റിയല്‍ സിങ്കപ്പെണ്ണ്’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഫിറ്റ്‌നെസ് ശ്രദ്ധിക്കാന്‍ ജ്യോതിക കാണിക്കുന്ന മനസ്സിനെ പ്രശംസിച്ചും ആരാധകര്‍ നിരവധി കമന്റുകള്‍ ചെയ്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മലയാള സിനിമയില്‍ ജ്യോതിക വീണ്ടും അഭിനയിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. രാക്കിളിപ്പാട്ട്, സീതാകല്യാണം തുടങ്ങിയ മലയാള സിനിമകളിലും ജ്യോതിക ഇതിന് മുന്‍പ് അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് തിയറ്ററുകളില്‍ എത്തിക്കും. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക