സൗത്ത് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും സൗന്ദര്യത്തിന്റെ പ്രതീകമാണ് എവര്‍ഗ്രീന്‍ താരം ശ്രീവിദ്യ. ലോകത്ത് നിന്നും വിട പറഞ്ഞിട്ട് നാളിതുവരെ ആയിട്ടുപോലും ഇപ്പോഴും ശ്രീവിദ്യയുടെ ആരാധകരുടെ എന്നതില്‍ കുറവൊന്നും സംഭവിച്ചിട്ടില്ല. അഭിനയ ജീവിയത്തില്‍ വലിയ വിജയങ്ങള്‍ കൈവരിക്കുവാന്‍ സാധിച്ച ശ്രീവിദ്യക്ക് പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ ദുരന്തങ്ങളും നഷ്ടങ്ങളുമാണ് സംഭവിച്ചിരുന്നത്.

ഇന്നിപ്പോള്‍ ശ്രീവിദ്യയുടെ ദുരന്ത ജീവിതത്തെ കുറിച്ച്‌ ശാന്തിവിള ദിനേശന്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ” നടന്‍ കമല്‍ ഹാസനുമായി പിരിയാന്‍ പറ്റാത്ത അത്രയും തീവ്ര പ്രണയത്തിലായിരുന്നു ശ്രീവിദ്യ. വിവാഹം കഴിക്കുമെന്ന് വരെ കരുതി ഇരുന്നതാണ്. ആ കാലത്ത് തന്നെ നടി ശ്രീദേവിയോടും അദ്ദേഹത്തിന് ഇഷ്ടമുണ്ടായിരുന്നു. അങ്ങനൊരു പ്രശ്‌നത്തില്‍ ഇരുവരും തമ്മില്‍ തെറ്റി. ശേഷം മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോഴാണ് നര്‍ത്തകിയും നടിയുമായ വാണി ഗണപതിയും കമല്‍ ഹാസന്‍ വിവാഹം കഴിച്ചെന്ന വാര്‍ത്ത വരുന്നത്. ശ്രീവിദ്യയ്ക്ക് ജീവിതത്തില്‍ വന്ന ഏറ്റവും വലിയ ഷോക്ക് ആയിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കമല്‍ ഹാസന്‍ തന്നെ പാതി വഴിയില്‍ ഇട്ടിട്ട് പോവുമെന്ന് അവരൊരിക്കലും കരുതിയില്ല. യേശുദാസ്, ചിത്രകാരന്‍ നമ്ബൂതിരി തുടങ്ങി നിരവധി പേരുമായി വിദ്യയ്ക്ക് പ്രണയമുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്ബോളാണ് ഭരതനുമായി ശ്രീവിദ്യ പ്രണയത്തിലാവുന്നത്. ഭരതനുമായി എല്ലാ തരത്തിലും ബന്ധമുണ്ടെന്ന് പറയാം. എവിടെയോ വെച്ച്‌ ഭരതനുമായി തെറ്റി. അങ്ങനെ ഭരതന്‍ കെപിഎസി ലളിതയെ വിവാഹം കഴിച്ചു. ശ്രീവിദ്യയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ലളിത. ഭരതന്‍-വിദ്യ പ്രണയത്തെ കുറിച്ച്‌ എല്ലാം അറിയുന്ന ആളായിരുന്നു ലളിത. അവരുടെ വിവാഹവും ശ്രീവിദ്യയെ ഏറെ വേദനിപ്പിച്ചു. ഭരതന്റെ മകന്‍ സിദ്ധാര്‍ഥിനെ മകനെ പോലെ വളര്‍ത്താന്‍ തരുമോന്ന് ചോദിച്ച ഹതഭാഗ്യയാണ് ശ്രീവിദ്യ.” എന്നാണ് ശാന്തിവിള ദിനേശന്‍ പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക