നമ്മുടെ ദൈനംദിന ജോലികള്‍ പൊതുവെ മടുപ്പു തോന്നിത്തുടങ്ങുന്ന വേളയില്‍, ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് നമ്മളില്‍ പലരും പലപ്പോഴും പുതിയ നൂതന വഴികള്‍ തേടുന്നു. എന്നിരുന്നാലും, ഒരു സ്ത്രീ നാലാം നിലയിലെ ബാല്‍ക്കണി റെയിലിംഗില്‍ ബാലന്‍സ് ചെയ്തു നിന്ന് തന്റെ വീടിന്റെ ജനല്‍ പാളികള്‍ വൃത്തിയാക്കിക്കൊണ്ട് ഇത് ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞു.

അവരുടെ ഈ പ്രവര്‍ത്തി ക്യാമറയില്‍ പതിയുകയും, വൈറലാകുകയും (video viral) ചെയ്തു. അവര്‍ ധൈര്യശാലിയാണോ അതോ അശ്രദ്ധയാണോ എന്ന് തീരുമാനിക്കാന്‍ ഇന്റര്‍നെറ്റിന് കഴിഞ്ഞില്ല. വീഡിയോയില്‍ ഈ സ്ത്രീ, ഒരു രക്ഷാകവചവുമില്ലാതെ, സുരക്ഷയ്ക്കായി ഒന്നിലും പറ്റിപ്പിടിച്ച്‌ പോലും നില്‍ക്കാതെ ജനല്‍ പാളികള്‍ വൃത്തിയാക്കുന്നത് കാണാം. അവരുടെ കണക്കുകൂട്ടല്‍ അല്‍പ്പം പാളിയാല്‍ എന്തുസംഭവിക്കുമെന്നു ചിന്തിച്ചാല്‍ പോലും ഭയാനകമായി തോന്നാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൈകള്‍ കൊണ്ട് ജനല്‍ കോണുകളില്‍ എത്താന്‍ യുവതി വലതുവശത്തേക്ക് നീങ്ങുന്നതും വീഡിയോയില്‍ കാണാം. ഗ്ലാസ് വിന്‍ഡോ ഫ്രെയിമില്‍ നിലവാരം കുറഞ്ഞ അലൂമിനിയം ഉപയോഗിച്ചിരിക്കുന്നതായി കാണാം. അത് ചിലപ്പോള്‍ വഴുവഴുപ്പോടെ 30 അടിയെങ്കിലും താഴേക്ക് വീഴാന്‍ ഇടയാക്കിയേക്കാം. എബിപി ന്യൂസ് റിപ്പോര്‍ട്ട് അനുസരിച്ച്‌, ഗാസിയാബാദിലെ ഇന്ദിരാപുരത്തെ ഷിപ്ര റിവിയേര സൊസൈറ്റിയില്‍ ഭര്‍ത്താവ് മുഹമ്മദ് സലിമിനൊപ്പം താമസിക്കുന്ന ഷാഹിദാലാണ് വീഡിയോയില്‍ കാണപ്പെട്ട സ്ത്രീ.

എതിര്‍ ബ്ലോക്കില്‍ താമസിക്കുന്ന ശ്രുതി താക്കൂര്‍ എന്ന സ്ത്രീയാണ് വീഡിയോ പകര്‍ത്തിയത്. അവരുടെ അശ്രദ്ധമായ പ്രവര്‍ത്തിയിലൂടെ ലഭിച്ച നേട്ടത്തെക്കുറിച്ച്‌ ചോദ്യം ചെയ്തപ്പോള്‍, വീഡിയോയില്‍ ദൃശ്യമല്ലെങ്കിലും താന്‍ ഒരു സുരക്ഷാ വല കൈവശം വച്ചിരിക്കുകയാണെന്ന് ഷാഹിദാല്‍ പറഞ്ഞു.

അടുത്തിടെയാണ് അപ്പാര്‍ട്ട്മെന്റിലേക്ക് മാറിയതെന്നും അവര്‍ പറഞ്ഞു. ഒരാഴ്ച മുമ്ബ്, സാരി എടുക്കാന്‍ വേണ്ടി ഒരു സ്ത്രീ തന്റെ മകനെ പത്താം നിലയില്‍ നിന്ന് ബെഡ്ഷീറ്റില്‍ കെട്ടിയിറക്കുന്ന വീഡിയോ വൈറലായിരുന്നു. മകന്റെ ജീവന്‍ അപകടത്തിലാക്കിയതിന് യുവതിക്ക് ഇന്റര്‍നെറ്റില്‍ നിന്ന് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക