റോഡുകളിലെ ശബ്ദമലിനീകരണം (Noise Pollution) കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ റോഡ് സുരക്ഷാ കാമ്ബെയ്‌നിന്റെ (Road Safety Campaign) ഭാഗമായി മുംബൈ ട്രാഫിക് പോലീസ് വകുപ്പ് 100 സൈലന്‍സറുകള്‍ (Silencers) ബുള്‍ഡോസര്‍ (Bulldozer) ഉപയോഗിച്ച്‌ തകര്‍ത്തു. ബൈക്ക് യാത്രക്കാര്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത മോഡിഫൈഡ് സൈലന്‍സറുകളാണ് പോലീസ് തകര്‍ത്തത്.

കാമ്ബെയ്ന്‍ വിജയിപ്പിക്കുന്നതിനായി മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 198 ലംഘിക്കുന്ന ബൈക്ക് യാത്രക്കാര്‍ക്ക് ചലാന്‍ നല്‍കാന്‍ ബാന്ദ്ര ട്രാഫിക് ഡിവിഷനിലെ ഒരു പ്രത്യേക പോലീസ് സംഘത്തെ റോഡുകളില്‍ വിന്യസിക്കുകയും ചെയ്തു. ട്രാഫിക് ജോയിന്റ് പൊലീസ് കമ്മീഷണര്‍ രാജ്വര്‍ധന്‍ സിന്‍ഹയാണ് മോഡിഫൈ ചെയ്ത സൈലന്‍സറുകള്‍ ഘടിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവിട്ടത്. ട്രാഫിക് വിഭാഗം നല്‍കിയ വിവരമനുസരിച്ച്‌ പിടികൂടിയ ബൈക്കുകളില്‍ ഏറെയും റോയല്‍ എന്‍ഫീല്‍ഡ്, പള്‍സര്‍ എന്നിവയായിരുന്നു. വാഹന ഉടമ യഥാര്‍ത്ഥ സൈലന്‍സര്‍ കൊണ്ടുവന്ന് ഘടിപ്പിച്ചതിന് ശേഷമാണ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടയച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

”ശക്തമായ ഒരു സന്ദേശം നല്‍കുന്നതിനു വേണ്ടിയാണ് ഞങ്ങള്‍ പിടിച്ചെടുത്ത സൈലന്‍സറുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകര്‍ത്തത്. ശബ്ദമലിനീകരണം മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. ഒറിജിനല്‍ സൈലന്‍സറുകള്‍ ഉപയോഗിക്കാനും പരിഷ്‌കരിച്ച സൈലന്‍സറുകള്‍ ഉപയോഗിക്കാതിരിക്കാനും ഞങ്ങള്‍ ബൈക്ക് യാത്രക്കാരോട് അഭ്യര്‍ത്ഥിക്കുന്നു”, ട്രാഫിക് എച്ച്‌ക്യു ഡിസിപി രാജ് തിലക് റൗഷന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക