കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റ വിമുക്തനായി. ബിഷപ്പിനെതിരെയുള്ള കേസിൽ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നു എന്നും കോടതി വിധിച്ചു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഗോപകുമാർ ആണ് വിധി പ്രസ്താവിച്ചത്.

വിധിപ്രസ്താവന കേൾക്കാൻ ബിഷപ്പും സഹോദരന്മാരും കോടതിയിലെത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജിതേഷ് ബാബു, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ സുഭാഷ്, എസ് ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഉണ്ടായിരുന്നു. നാലായിരത്തോളം പേജുള്ള കുറ്റപത്രത്തിൽ ബലാൽസംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ആണ് ബിഷപ്പിനെതിരെ ചുമത്തിയിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക