മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ് ടൈറ്റസ് ജേക്കബ് പുന്നപ്ലാക്കൽ അവിശ്വാസ പ്രമേയത്തിൽ പുറത്തായി. ബാങ്കിലെ കോൺഗ്രസ് കേരള കോൺഗ്രസ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് വൈസ് പ്രസിഡൻറ് പുറത്താവാൻ കാരണം. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് പാർട്ടിയുടെ മണ്ഡലം പ്രസിഡണ്ട് കൂടിയായ ബാങ്ക് വൈസ് പ്രസിഡൻറിനെ പുറത്താക്കി ഉ കോൺഗ്രസ് നൽകിയത്. മുൻപ് കോൺഗ്രസ് പ്രതിനിധിയായ ബാങ്ക് പ്രസിഡൻറ് ടോമി കുരിശിങ്കൽ പറമ്പിലിനെതിരെ കേരള കോൺഗ്രസ് അംഗങ്ങൾ അവിശ്വാസപ്രമേയം കൊണ്ടുവരികയും പാസാകുകയും ചെയ്തിരുന്നു.ഇതിന് പകരം വീട്ടലാണ് ഇപ്പോൾ കോൺഗ്രസ് നടത്തിയത്.

അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡൻറ് സ്ഥാനം നഷ്ടമായ കോൺഗ്രസ്, സ്വതന്ത്ര ഡയറക്ടർ ബോർഡ് അംഗം എ ബി സാമുവലിനെ പിന്തുണയ്ക്കുകയും പ്രസിഡൻറ് സ്ഥാനം ജോസ് വിഭാഗത്തിന് ലഭിക്കുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്തിരുന്നു. പിന്നീടാണ് കേരള കോൺഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡൻറിനെതിരെ കോൺഗ്രസ് കരുനീക്കം ശക്തമാക്കിയത്.ജോസ് വിഭാഗം യുഡിഎഫ് വിട്ടതിനു ശേഷം പാലായിലെ സഹകരണ ബാങ്കുകളിൽ അടക്കം കോൺഗ്രസ് കേരള കോൺഗ്രസ് വിഭാഗങ്ങൾ തമ്മിലുള്ള പോര് രൂക്ഷമാണ്. പാലാ നിയോജക മണ്ഡലത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് ആണ് കോൺഗ്രസ് നേതൃത്വം ഇപ്പോൾ കരുക്കൾ നീക്കുന്നത്.ഡിസിസി ജനറൽ സെക്രട്ടറി സി റ്റി രാജൻറെ മേൽനോട്ടത്തിൽ കോൺഗ്രസ് പ്രാദേശിക നേതാക്കൾ നടത്തിയ നീക്കങ്ങളാണ് ഇപ്പോൾ ഫലപ്രാപ്തിയിൽ എത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോൺഗ്രസിൽ നിന്ന് പ്രവർത്തകരെയും നേതാക്കളെയും അടർത്തി എടുത്ത് കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് ജോസ് കെ മാണി വിഭാഗം നടത്തുന്നത്. ഇതിനെ ശക്തമായി പ്രതിരോധിക്കുവാൻ കോൺഗ്രസും തുനിഞ്ഞിറങ്ങിയതോടെ പാലായിൽ കേരള കോൺഗ്രസ്, കോൺഗ്രസ് വൈരം ദിനംപ്രതി ശക്തിയാർജിക്കുകയാണ്. മൂന്നിലവ് സഹകരണ ബാങ്ക് ഭരണസമിതിയിലെ പോരാട്ടം ഇതിൻറെ ഏറ്റവും സമകാലീന ഉദാഹരണമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക