കോഴിക്കോട്: ആക്ടിവിസ്റ്റും കോഴിക്കോട് ​ഗവ. ലോ കോളജ് ​ഗസ്റ്റ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചതിനെ അനുകൂലിച്ച്‌ പോലിസ് ഉദ്യോ​ഗസ്ഥന്‍. സാമൂഹിക പ്രവര്‍ത്തക ധന്യാ രമനാണ് പോലിസുദ്യോ​ഗസ്ഥന്റെ കമന്റ് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചവിട്ടി കൂട്ടണമായിരുന്നു ആ പട്ടി കമ്മിണിയെ എന്നായിരുന്നു രമേശന്‍ എന്ന പോലിസ് ഉദ്യോ​ഗസ്ഥന്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നതെങ്കിലും പോലിസില്‍ നിന്നോ, ആ ഉദ്യോ​ഗസ്ഥനില്‍ നിന്നോ പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല. ഈ പോലിസുദ്യോ​ഗസ്ഥന്‍ ബിജെപി-ആര്‍എസ്‌എസ് അനുഭാവിയാണെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട്. സര്‍ക്കാര്‍ ജോലിയിലുള്ളവര്‍ രാഷ്ട്രീയ വിഷയങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നതില്‍ നിലവില്‍ സംസ്ഥാനത്ത് നിയന്ത്രണമുണ്ട്. ആ നിയന്ത്രണം നിലവില്‍ നില്‍ക്കേയാണ് പോലിസ് സേനയിലെ തന്നെ ഉദ്യോ​ഗസ്ഥന്‍ വിദ്വേഷ നിലപാടുമായി രം​ഗത്തുവന്നിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക