മുംബൈ: മുസ്ലിം യുവതികളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച കേസിലെ പ്രധാന പ്രതി സ്ത്രീ. ഉത്തരാഖണ്ഡില്‍ നിന്നുള്ള ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ 21കാരനുമായി ഇവര്‍ക്ക് ബന്ധമുണ്ട്. വിശാല്‍ കുമാര്‍ എന്ന 21കാരന്‍ ബെംഗളൂരു സ്വദേശിയാണ്. ഇയാള്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ്.

ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലൂടെയാണ് മുസ്ലിം സ്ത്രീകള്‍ക്ക് എതിരെ അധിക്ഷേപ പ്രാരണം നടന്നത്. യുവതികളുടെ ചിത്രങ്ങള്‍ സഹിതം വില്‍പ്പനയ്ക്ക് വെയ്ക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് സൈബര്‍ സെല്‍ വിഭാഗം അന്വേഷണം ആരംഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുള്ളി ഡീല്‍സ്‌എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം

മുസ്ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടാണ് ‘ബുള്ളി ബായ്’ എന്ന ആപ്പ് വിദ്വേഷ പ്രചാരണം നടത്തിവന്നത്.’സുള്ളി ഡീല്‍സ്’ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ഇതുപോലെ ആപ്പ് പുറത്തുവന്നിരുന്നു.

ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബ് അഹ്മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തിന്റെ അമരത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥിനേതാക്കളായ ലദീദ സഖലൂന്‍, ആയിഷ റെന്ന, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്ലിം സ്ത്രീകളെയാണ് ചിത്രങ്ങള്‍ സഹിതം ആപ്പില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക