ന്യൂഡൽഹി: ബൗധിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെയുമായി യു.കെയിൽ നിന്നെത്തിയ മലയാളി കുടുംബത്തിന് ഡൽഹി വിമാനത്താവളത്തിൽ നേരിടേണ്ടി വരുന്നത് കൊടിയ പീഡനം. ഒരു ദിവസം പതിനായിരത്തോളം രൂപ വാടക നൽകേണ്ട ആഡംബര ഹോട്ടലിൽ മൂന്നു പേരെയും വ്യത്യസ്ത മുറിയിലാക്കിയിരിക്കുകയാണ് എയർപോർട്ട് അധികൃതർ. ബൗധിക വെല്ലവിളി നേരിടുന്ന അഞ്ചു വയസിന്റെ മാത്രം വളർച്ചയുള്ള പെൺകുട്ടിയ്ക്കാണ് അധികൃതരുടെ ക്രൂരത നേരിടേണ്ടി വന്നിരിക്കുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ജോർജ് പുല്ലാട്ടി മുൻ കേന്ദ്രമന്ത്രി അടക്കമുള്ള ഉന്നതരെ ബന്ധപ്പെട്ടെങ്കിലും ഇതുവരെയും നടപടികൾ ഉണ്ടായിട്ടില്ല.

ഇദ്ദേഹം രണ്ടു മാസം മുൻപാണ് ഭാര്യയും മകളുമൊത്ത് യു.കെയിൽ പോയത്. തുടർന്നു ജനുവരി മൂന്നിനാണ് തിരികെ ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. 26 വയസുള്ള കുട്ടിയാണെങ്കിലും ഈ പെൺകുട്ടി മാനസിക വെല്ലുവിളി നേരിടുകയാണ്. യുകെയിൽ കൊവിഡ് ടെസ്റ്റും ബൂസ്റ്റർ ഡോസും എടുത്തതിന് ശേഷമാണ് കുടുംബം ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനുവരി 3 ന് ഇവിടെ എത്തിയ കുടുംബത്തെ വിമാനത്താവള അധികൃതർ കൊവിഡ് ടെസ്റ്റ് നടത്തി. ഈ ടെസ്റ്റിൽ പെൺകുട്ടിയെ കൊവിഡ് പോസിറ്റീവായി കണ്ടെത്തിയെന്നു വിമാനത്താവള അധികൃതർ അറിയിച്ചു. എന്നാൽ, കുട്ടിയ്ക്കു യാതൊരു ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. എന്നാൽ, കുട്ടിയെ കുടുംബത്തിൽ നിന്നും മാറ്റി പാർപ്പിക്കുകയാണ് ഇവർ ചെയ്തത്. ലെമോൺ ട്രീ റെഡ് ഫോക്‌സ് ഹോട്ടലിലാണ് വിമാനത്താവള അധികൃതർ ഇവർക്ക് താമസ സൗകര്യം ഒരുക്കിയത്.

സ്വന്തമായി കാര്യങ്ങൾ ചെയ്യുന്നതിനു ബുദ്ധിമുട്ട് നേരിടുന്ന പെൺകുട്ടിയെ കുടുംബാംഗങ്ങളോടൊപ്പം നിൽക്കാൻ അനുവദിക്കാതെ ഒറ്റയ്ക്ക് ഒരു മുറിയിലാണ് പാർപ്പിച്ചത്. ഇത് കുട്ടിയെ കുടുംബാംഗങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുകയും ഒത്തിരി വിഷമിപ്പിക്കുകയും ചെയ്തു. ബുദ്ധിവൈകല്യമുള്ള വ്യക്തിക്ക് മറ്റാരുടെയെങ്കിലും പിന്തുണ കൂടാതെ കാര്യങ്ങളൊന്നും ചെയ്യാൻ സാധിക്കില്ല. കുടുംബത്തിൽ നിന്നും മാറ്റരുതെന്നു നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയ്യാറായില്ല.

കുടുംബാംഗങ്ങൾക്കും കുട്ടിയ്ക്കും മറ്റൊരു ലാബിൽ ടെസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതിനും അധികൃതർ തയ്യാറാകുന്നില്ല. ഏഴു ദിവസത്തിന് ശേഷം മാത്രമേ ടെസ്റ്റ് ചെയ്യാൻ അനുവദിക്കാനാവൂ എന്നാണ് അധികൃതരുടെ നിലപാട്. മജിസ്‌ട്രേറ്റ് ഓഫിസിൽ നിന്നും ബന്ധപ്പെട്ട്, കൊവിഡ് ബാധിച്ച വ്യക്തിയ്ക്കു മറ്റൊരു ലാബിൽ ടെസ്റ്റ് ചെയ്യാൻ അവകാശമുണ്ടെന്നു അറിയിച്ചെങ്കിലും ഇവർ അതിനു തയ്യാറാകുന്നില്ല.

ഞാൻ ഇന്ത്യൻ എയർ ഫോഴ്സിലും റിസേർവ് ബാങ്കിലും ഇന്ത്യൻ കസ്റ്റംസിലും അധ്യാപകനായും ജോലി ചെയ്ത വ്യക്തിയാണ് ജോർജ് പുല്ലാട്ട്. ഇദ്ദേഹത്തിനും കുടുംബത്തിനുമാണ് ഇപ്പോൾ ഇത്തരം ക്രൂരത നേരിടേണ്ടി വരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക