ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എസ് ഷാനെ വെട്ടികൊലപ്പെടുത്തി. കൊലപാതകത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ഷാനെ പിന്നാലെയെത്തിയ കാറിലെ ആക്രമി സംഘം ഇടിച്ചുവീഴ്‌ത്തി. തുട‌ര്‍ന്ന് റോഡില്‍ വീണ അദ്ദേഹത്തെ നാലുപേര്‍ ചേര്‍ന്ന് വെട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിലേക്ക് മാ‌റ്റിയെങ്കിലും മരിച്ചു.

ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ ശനിയാഴ്‌ച രാത്രി 7.30ഓടെയാണ് ആക്രമണമുണ്ടായത്.മണ്ണഞ്ചേരിയില്‍ നിന്നും പൊന്നാടേക്കുള‌ള റോഡില്‍ കുപ്പേഴം ജംഗ്‌ഷനില്‍ വച്ചായിരുന്നു ആക്രമണം, ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഷാനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തലയ്‌ക്കും കൈകാലുകള്‍ക്കും വയറിനും പരിക്കേ‌റ്റ ഷാനെ പിന്നീട് അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിലേക്ക് മാ‌റ്റി. ആക്രമ സംഭവത്തെ തുടര്‍ന്ന് ആലപ്പുഴ ഡിവൈഎസ്‌പി എം.ജയരാജിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്ബ് ചെയ്യുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക