മുംബൈ: കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി തട്ടിപ്പ് വീരന്‍ സുകേഷ് ചന്ദ്രശേഖറുമായി ചേര്‍ന്ന് ഏറ്റവും കൂടുതല്‍ അടുത്തു കേള്‍ക്കുന്ന പേരുകളാണ് ബോളിവുഡ് താരങ്ങളായ നോറ ഫത്തേഹിയുടേതും, ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റേയും. 200 കോടിയുടെ സാമ്ബത്തിക തട്ടിപ്പ് കേസിലാണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്. 32കാരനായ ഇയാള്‍ ഈ രണ്ട് നടിമാര്‍ക്കും കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ നല്‍കിയതായും ഇ.ഡി വെളിപ്പെടുത്തിയിരുന്നു. ആഡംബര കാറുകള്‍, വജ്രങ്ങള്‍, ബാഗുകള്‍ തുടങ്ങിയവയെല്ലാം ഇയാള്‍ നടിമാര്‍ക്ക് നല്‍കിയിട്ടുണ്ട്.

ജയിലിലാകുന്നതിന് മുന്‍പ് സുകേഷും നോറയും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഒരു ആഡംബര കാര്‍ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചാണ് ഇരുവരും ചര്‍ച്ച ചെയ്യുന്നത്. റേഞ്ച് റോവറിന്റെ ഒരു പതിപ്പ് കാണിച്ചതിന് ശേഷം, ‘നിനക്ക് ഇത് ഇഷ്ടമാണോ’ എന്നാണ് സുകേഷ് ചോദിക്കുന്നത്. ‘ അതെ. മനോഹരമായ കാറാണിത്. ദീര്‍ഘയാത്രകളിലൊക്കെ ഉപകരിക്കും. ഇതൊരു സ്റ്റേറ്റ്‌മെന്റ് കാര്‍ ആണെന്നും’ നോറ സുകേഷിനോട് പറയുന്നു. തുടര്‍ന്ന് റേഞ്ച് റോവറിന്റെ കൂടുതല്‍ ഒപ്ഷനുകള്‍ കാണിച്ച്‌ തരാമെന്ന വാഗ്ദാനവും സുകേഷ് മുന്നോട്ട് വയ്‌ക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നോറയ്‌ക്ക് ബിഎംഡബ്ല്യു കാറും ആപ്പിളിന്റെ ഏറ്റവും പുതിയ ഫീച്ചറുകളുള്ള ഫോണും സുകേഷ് കൈമാറിയിട്ടുണ്ട്. മറ്റൊരു അവസരത്തില്‍ സമ്മാനങ്ങള്‍ കൈമാറുന്നതിനെ കുറിച്ചും സുകേഷ് നോറയ്‌ക്ക് സന്ദേശം അയച്ചിട്ടുണ്ട്. ‘ ഈ സമ്മാനങ്ങള്‍ എല്ലാം തരുന്നതിന്റെ കാരണം വിശദീകരിക്കാന്‍ ഒരു മിനിട്ട് സമയം തരുമെങ്കില്‍ അത് വളരെ നന്നായിരുന്നു. എന്തിനാണ് ഈ സമ്മാനങ്ങള്‍ എന്നതില്‍ നിങ്ങളും നിങ്ങളുടെ ഏജന്‍സിയും അത്ഭുതപ്പെട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഈ സമ്മാനങ്ങള്‍ തരുന്നതിന് പിന്നില്‍ യാതൊരു വിധ ലക്ഷ്യങ്ങളുമില്ലെന്നതാണ് സത്യം. നിങ്ങള്‍ ഒരാളെ ഇഷ്ടപ്പെടുകയാണെങ്കില്‍, നിങ്ങള്‍ അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. അത് തന്നെയാണ് ഞാനും ചെയ്തത്. മറ്റൊന്നുമില്ല’ സുകേഷ് പറയുന്നു.

സുകേഷിന്റെ സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നോറയെ ഇ.ഡി നിരവധി തവണ വിളിച്ച്‌ ചോദ്യം ചെയ്തിരുന്നു. 2020 ഡിസംബറിലാണ് നോറയ്‌ക്ക് സുകേഷ് കാര്‍ സമ്മാനമായി നല്‍കിയത്. എന്നാല്‍ കാര്‍ സമ്മാനമല്ലെന്നും, ചെന്നൈയിലെ ഒരു പരിപാടിയില്‍ പങ്കെടുത്തതിന് പ്രതിഫലമായി സുകേഷ് ചന്ദ്രശേഖറിന്റെ ഭാര്യ ലീന തനിക്ക് നല്‍കിയതാണെന്നുമാണ് നോറയുടെ വാദം. കേസുമായി യാതൊരു വിധ ബന്ധവും ഇല്ലെന്നും, താന്‍ ഈ കേസിലെ ഇരയാണെന്നുമാണ് നോറ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക