തമിഴ് സംവിധായകന്‍ എം. ത്യാഗരാജനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ എവിഎം സ്റ്റുഡിയോയ്ക്ക് സമീപത്തെ തെരുവിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരം ഒരാള്‍ അനങ്ങാതെ കിടക്കുന്നത് കണ്ട പൊതുജനങ്ങള്‍ പോലീസില്‍ വിവരമറിയിച്ചപ്പോഴാണ് സംവിധായകന്‍ എം. ത്യാഗരാജനാണെന്ന് മനസ്സിലായത്.

വിജയകാന്ത് അഭിനയിച്ച ‘മാനഗര കാവല്‍’ പോലുള്ള ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇത് എവിഎം പ്രൊഡക്ഷന്‍സിന്റെ 150-ാമത്തെ ചിത്രമായിരുന്നു. പ്രമുഖ സംവിധായകന്റെ ദാരുണമായ മരണം സിനിമാ പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മരണവാര്‍ത്തയില്‍ ഡയറക്ടര്‍മാരുടെ യൂണിയന്‍ ദുഃഖം രേഖപ്പെടുത്തി. ‘അമ്മ ഉണവ്’ എന്ന പേരില്‍ അറിയപ്പെടുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാന്റീനിലാണ് ത്യാഗരാജന്‍ താമസിച്ചിരുന്നത്. അദ്ദേഹം ഒട്ടേറെ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക