പാമ്പുകളെ ഓടിക്കാനായി വീടിന് തീയിട്ട വ്യക്തിക്ക് നഷ്ടമായത് പതിമൂന്ന് കോടി രൂപയുടെ വീട്. അമേരിക്കയിലെ മെറിലാന്റിലാണ് സംഭവം നടന്നത്. വീട്ടിനുള്ളില്‍ കയറിയ പാമ്പുകളെ ഓടിക്കാന്‍ സ്വന്തം വീട് പുകയിട്ടപ്പോള്‍ മെറിലാന്റ് സ്വദേശിയ്ക്ക് നഷ്ടമായത് 10000 സ്‌ക്വയഫീറ്റുള്ള വീടാണ്.

വീടില്‍ നിരന്തരമായി പാമ്പുകളെ കയറുമായിരുന്നതിനാല്‍ ശല്യം സഹിക്കാതായപ്പോള്‍ പുകയിട്ട് പാമ്ബുകളെ ഓടിക്കാനായിരുന്നു ഉടമയുടെ ശ്രമം. എന്നാല്‍ കൂട്ടിയിട്ട ചവറുകള്‍ക്ക് സമീപത്തുവച്ച്‌ പുകയിട്ടപ്പോള്‍ ആളി വീട്ടിലെ വസ്തുക്കളിലേക്ക് പടരുകയും വീട് മൊത്തത്തില്‍ തീപിടിക്കുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് കീഴെ നിരവധി കമന്റുകളാണ് വരുന്നത്. ‘എന്റെ വീട്ടിലും പാമ്പുകളെ കാണാറുണ്ട്. അവയെ പിടികൂടി വിട്ടയക്കാറുമുണ്ട്. എന്നാല്‍ ഞാന്‍ എന്റെ വീടിനന് ഇതുവരെ തീയിട്ടിട്ടില്ല’ എന്നാണ് ഒരു കമന്റാണ്. പാമ്പുകളെ പിടിക്കുന്നവരെ വിളിച്ചാല്‍ മതിയായിരുന്നില്ലേ എന്നും വേറെ ചിലര്‍ ചോദിക്കുന്നു. എന്നിരുന്നാലും ഇത് കുറച്ച്‌ കടുത്ത് പോയില്ലേ എന്നാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക