ന്യൂഡൽഹി: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി ജെബി മേത്തറെ പാർട്ടി ഹൈക്കമാൻഡ് നിയമിച്ചു. ലതികാ സുഭാഷ് രാജിവച്ചൊഴിഞ്ഞ സ്ഥാനമാണ് മാസങ്ങൾക്കു ശേഷം ജെബിക്കു ലഭിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തു സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ലതിക സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.

ലതിക ഇപ്പോൾ എൻസിപിയിലാണ്. ലതിക സ്ഥാനമൊഴിഞ്ഞത് ഈ വർഷം മാർച്ചിലായിരുന്നു. എട്ടു മാസത്തോളം മഹിളാ കോൺഗ്രസിന് സംസ്ഥാനത്ത് അധ്യക്ഷയില്ലായിരുന്നു. ഇന്ത്യൻ യൂത്ത് കോൺഗ്രസിലൂടെയാണ് ജെബി മേത്തർ നേതൃനിരയിലേക്ക് ഉയർന്നുവന്നത്.ജെബി മേത്തറുടെ സ്ഥാനലബ്ധിയിലൂടെ മഹിളാ കോൺഗ്രസിൽ തലമുറ മാറ്റമാണ് നടപ്പാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക