തിരുവനന്തപുരം: ബാലരാമപുരത്ത് ഒരു വീട്ടില്‍ നിന്നും 71 ലക്ഷം രൂപയും 211 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. കാക്കാമൂല സ്വദേശി എസ് ഷൈജുവിന്റെ വീട്ടില്‍ നിന്നാണ് പിടിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്റെ തിരുവനന്തപുരം യൂണിറ്റ് ആണ് പരിശോധന നടത്തിയത്.

പിടിച്ചെടുത്ത നോട്ടുകെട്ടുകളില്‍ അ‍ഞ്ചു രൂപ മുതല്‍ രണ്ടായിരം രൂപ വരെയാണ് ഉണ്ടായിരുന്നത്. 109 കിലോഗ്രാം ശംഭു, 69 കിലോഗ്രാം ചൈനി ടുബാക്കോ, 39 കിലോഗ്രാം മറ്റ് പാന്‍ മസാല ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ 211 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബെംഗളൂരുവില്‍ നിന്നു വാങ്ങുന്ന പുകയില ഉല്‍പന്നങ്ങള്‍ കാക്കാമൂലയിലെ വീട്ടില്‍ സൂക്ഷിച്ച ശേഷം തമിഴ്‌നാട്ടിലെത്തിച്ച്‌ മൂന്നിരട്ടി തുകയ്ക്ക് വില്‍ക്കുന്നതാണ് ഇയാളുടെ രീതിയെന്ന് കസ്റ്റംസ് പറഞ്ഞു. എട്ടു വര്‍ഷമായി പുകയില ഉല്‍പന്നങ്ങള്‍ വില്‍പനയാണ് ഇയാള്‍ക്ക്. കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ആര്‍.മുരളിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക