കോട്ടയം: പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ ഇടപെട്ട മന്ത്രി വി.എൻ വാസവന് പാർട്ടി ഏറ്റുമാനൂർ ഏരിയ സമ്മേളനത്തിൽ അതിരൂക്ഷ വിമർശനം. പാലാ ബിഷപ്പിനെ സന്ദർശിച്ചത് അടക്കമുള്ള വിവാദങ്ങളിൽ മന്ത്രിയെ നിർത്തിപ്പൊരിക്കുന്ന നിലപാടാണ് ഏറ്റുമാനൂർ ഏരിയ സമ്മേളനത്തിൽ പ്രതിനിധികൾ സ്വീകരിച്ചത്. മന്ത്രി വി.എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു അതിരൂക്ഷമായ വിമർശനം സമ്മേളത്തിൽ ഏറ്റുവാങ്ങേണ്ടി വന്നത്. ഇന്ന് നടക്കുന്ന സമ്മേളനത്തിൽ വാസവനും, ജില്ലാ കമ്മിറ്റിയുടെ പ്രതിനിധിയും നൽകുന്ന മറുപടികൾക്ക് ഉറ്റു നോക്കുകയാണ് പ്രവർത്തകർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നർക്കോട്ടിക് ജിഹാദിന്റെ പേരിൽ കടുത്ത വിമർശനം ഏറ്റുവാങ്ങിയ പാലാ ബിഷപ്പിനെ മന്ത്രി വി.എൻ വാസവൻ സർക്കാർ പ്രതിനിധിയെന്ന രീതിയിൽ സന്ദർശിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിൽ ഒത്തു തീർപ്പിനായി സർക്കാർ പ്രതിനിധിയെന്ന വ്യാജേനെ വാസവൻ പാലാ ബിഷപ്പിനെ സന്ദർശിച്ചത് അംഗീകരിക്കാനാവില്ല. ഇത് പാർട്ടി നിലപാടിനു വിരുദ്ധമാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും ഏരിയ സമ്മേളനത്തിൽ പ്രതിനിധികൾ കുറ്റപ്പെടുത്തി.

ഇതിനു പിന്നാലെയാണ് എം.എൽ.എ എന്ന നിലയിലുള്ള വാസവന്റെ പ്രവർത്തനത്തിന് വിമർശനവുമായി ഏരിയ സമ്മേളനത്തിൽ ഏറ്റുമാനൂരിൽ നിന്നുള്ള പ്രതിനിധികൾ രംഗത്ത് എത്തിയത്. മുൻപ് കെ.സുരേഷ് കുറുപ്പ് ഏറ്റുമാനൂരിൽ എം.എൽ.എ ആയിരിക്കെ, ഓഫിസിൽ എത്തുന്നവർക്ക് നേരിട്ട് കാണാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ, സാധാരണക്കാരായ ആളുകൾക്ക് മന്ത്രിയെ നേരിട്ട് കാണാൻ അവസരം ലഭിക്കുന്നില്ല. മന്ത്രിയെ ഇവർക്ക് കാണാനാവുന്നില്ലെന്നും ഏരിയ സമ്മേളനത്തിൽ കടുത്ത വിമർശനം ഉയർന്നു. സമ്പന്നരുടെയും, വൻകിടക്കാരുടെയും മന്ത്രിയായി വാസവൻ മാറിയെന്നും ഏരിയ സമ്മേളനം കടുത്ത വിമർശനം ഉയർത്തുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് വി.എൻ വാസവൻ നൽകുന്ന മറുപടി ഏറെ ശ്രദ്ധേയമാകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക