വീണ്ടും കൊടുംക്രൂരത. എട്ടു മാസം പ്രായമുളള പശുക്കിടാവിന്റെ നട്ടെല്ല് തല്ലിയൊടിച്ച്‌ അയല്‍വാസിയ്ക്ക് എതിരെ പരാതി. ഇടുക്കി കട്ടപ്പന മൈലാടുംപാറയിലാണ് നാടിനെ നടുക്കിയ കൊടുംക്രൂരത നടന്നത്. തന്റെ പറമ്ബില്‍ കയറിയെന്ന പേരിലാണ് ഇയാള്‍ കഴിഞ്ഞ രാത്രിയില്‍ കിടാവിന്റെ നടു തല്ലിയൊടിച്ചെന്നാണ് മൃഗക്ഷേമപ്രവര്‍ത്തകന്‍ പറയുന്നത്.

ആക്രമണത്തിനു ശേഷം പശുക്കിടാവിന് നടക്കാനോ എഴുന്നേല്‍ക്കാനോ സാധിക്കുന്നില്ല. പിന്‍കാലുകള്‍ പൂര്‍ണമായും തളര്‍ന്നു പോയിട്ടുണ്ട്. മൃഗക്ഷേമ കൂട്ടായ്മയായ ആനിമല്‍ റെസ്‌ക്യൂ ആന്‍ഡ് സപ്പോര്‍ട്ട് കേരളയുടെ സമൂഹമാധ്യമ കൂട്ടായ്മയില്‍ പശുക്കിടാവിന്‍ ദുരവസ്ഥയുടെ വീഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക