ഇടുക്കി: മൂന്നാര്‍ ഗുണ്ടുമലയില്‍ അന്യ സംസ്ഥാന തൊഴിലാളി (Guest Worker) കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡ് സ്വദേശി സരണ്‍സോയി (28) ആണ് കൊല്ലപ്പെട്ടത്. കണ്ണുകള്‍, ചൂഴ്‌ന്നെടുത്ത് അതിക്രൂരമായ നിലയിലാണ് സരണിനെ കൊലപെടുത്തിയിരിക്കുന്നത് (Murder). ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഷാഡര്‍ലാങ്ക്, വിബോയി ചാബിയ എന്നിവരെ രണ്ട് ദിവസമായി കാണാനില്ലെന്ന് നാട്ടുകാര്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ 23ന് കണ്ണന്‍ ദേവന്‍ കമ്ബനിയുടെ ഗുണ്ടുമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. മദ്യപിച്ചെത്തിയ സരസോയിയും ഷാഡര്‍ലാങ്കും, വിബോയി ചാബിയയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് ഇന്നലെ രാത്രിയോടെ മൂവരേയും കാണാതാവുകയായിരുന്നു. ബന്ധുക്കള്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് വൈകുന്നേരത്തോടെ എസ്‌റ്റേറ്റിന് സമീപത്തെ വന മേഖലയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ മുറിവ് പാടുകളുണ്ട്. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലാണ്. മൂന്നാര്‍ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക