കൊച്ചി : കേരള എൻ.ജി.ഒ യൂണിയൻ 7-ാമത് സംസ്ഥാന ചെസ്സ് – കാരംസ് ചാമ്പ്യൻഷിപ്പ് എറണാകുളം പള്ളിമുക്ക് സെന്റ് ജോർജ്ജ് യു.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ ലോക അമച്വർ ചെസ്സ് ചാമ്പ്യൻഷിപ്പ് അണ്ടർ 2300 റേറ്റിങ് വനിതാ വിഭാഗം വെള്ളി മെഡൽ ജേതാവ് ഡോ.നിമ്മി എ.ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കേരള എൻജി ഒ യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽ രാജ് അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ.അജിത്ത്കുമാർ സ്വാഗതവും സംസ്ഥാന കലാകായിക സമിതി കൺവീനർ എം.വി.ശശിധരൻ നന്ദിയും പറഞ്ഞു.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ,വിവിധ ജില്ലാ കലാ കായിക സമിതി കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.ഫിഡെ ആർബിറ്റർ അമീർ പി.എസ്. ചെസ്സ് മത്സരവും, എറണാകുളം ജില്ലാ കാരംസ് അസോസിയേഷൻ അംഗം കെ.റെജി കുമാർ കാരംസ് മത്സരവും നിയന്ത്രിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിജയികൾ: കാരംസ്: ഒന്നാം സ്ഥാനം-കോഴിക്കോട്(സുരേന്ദ്ര നാഥ് എസ്.എക്സ്,സുജേഷ് പി.കെ.), രണ്ടാം സ്ഥാനം -പാലക്കാട് (ഇസ്മായിൽ എ.ആർ.,രമേഷ് ആർ.),മൂന്നാം സ്ഥാനം – എറണാകുളം (ടി.മനോജ്,കെ.പി.അനിൽ)
ചെസ്സ്:ഒന്നാംസ്ഥാനം – മലപ്പുറം(പി.കെ.ഗോപകുമാർ ),രണ്ടാംസ്ഥാനം -തൃശൂർ(പി.കെ.സുരേഷ് ), മൂന്നാം സ്ഥാനം -ആലപ്പുഴ (കെ.വി.പ്രിൻസ് ).

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക