തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിന്റെ ഡി എന്‍ എ പരിശോധനയില്‍ അട്ടിമറിയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് അനുപമ.ഡി എന്‍ എ പരിശോധന എപ്പോഴാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുവരെയും അതുമായി ബന്ധപ്പെട്ട ഒരറിയിപ്പും തങ്ങള്‍ക്ക് കിട്ടിയില്ലെന്നും അനുപമ പറയുന്നു. കുഞ്ഞിന്റെ ഡി എന്‍ എ സാമ്ബിളില്‍ അട്ടിമറി നടത്താന്‍ സാദ്ധ്യതയുണ്ട്, ഇതിന് മുമ്ബും അത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും കുഞ്ഞിന്റെ സാമ്ബിള്‍ എടുക്കുന്ന സമയത്ത് തന്നെ തങ്ങളുടെ സാമ്ബിളും എടുക്കണമെന്ന ആവശ്യവും അവര്‍ ഉയര്‍ത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡി എന്‍ എ പരിശോധന തീര്‍ത്തും സുതാര്യമാകണം. എന്തിനാണ് ഇനിയും ഒളിച്ചുവയ്‌ക്കുന്നതെന്നും അനുപമ ചോദിച്ചു. ആന്ധ്രയില്‍ നിന്ന് ഇന്നലെ രാത്രിയോടെ തിരികെയെത്തിച്ച കുഞ്ഞിനെ നിര്‍മലാ ഭവന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. സി ഡബ്ല്യു സിയാണ് ഡി എന്‍ എ പരിശോധനയുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കേണ്ടത്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നല്‍കിയിരുന്നുവെങ്കിലും അത് അംഗീകരിച്ചിട്ടില്ല. തന്റെ സാന്നിദ്ധ്യത്തില്‍ കുഞ്ഞിന്റെ വൈദ്യപരിശോധന ഇന്നുതന്നെ നടത്തണമെന്നാവശ്യപ്പെട്ടു സി ഡബ്ല്യു സിക്കും ബാലാവകാശ കമ്മിഷനും അനുപമ നിവേദനവും നല്‍കിയിട്ടുണ്ട്. ഡി എന്‍ എ സാമ്ബിള്‍ എടുത്ത ശേഷം തിരിമറികളൊന്നും നടക്കാതിരിക്കാനാണ് ഈ ആവശ്യമെന്നും നിവേദനത്തില്‍ പറയുന്നു. പരിശോധന നടത്തി മൂന്ന് ദിവസത്തിനുള്ളില്‍ ഫലം ലഭിക്കും.

കുഞ്ഞിനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി 18നാണ് ചൈല്‍ഡ് വെല്‍ഫയര്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കിയത്. അതേസമയം, അനുപമയുടെ പരാതിയിന്മേലുള്ള തുടര്‍ നടപടികളുടെ ഭാഗമായി ഇന്ന് വൈകിട്ട് വനിതാശിശുവികസന വകുപ്പ് ഡയറക്‌ടര്‍ അവരെ ഹിയറിംഗിന് വിളിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക