വിദേശയാത്രാ ആവശ്യങ്ങള്‍ക്കായി, ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രസിഡനിറ്റ്ന്റെ നിര്‍ദ്ദേശപ്രകാരം നല്‍കപ്പെടുന്ന പാസ്പോര്‍ട്ടാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് എന്നത്. ഇനിമുതല്‍ പാസ്സ്പോര്‍ട്ടിനായി നിരവധി തവണ പാസ്സ്‌പോര്‍ട്ട് ഓഫീസില്‍ കയറിയിറങ്ങേണ്ട ഗതിയും ആര്‍ക്കും ഇപ്പോഴില്ല. ഇന്ത്യയില്‍ ഓണ്‍ലൈനായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിന് ഒരു വ്യക്തി പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.പിന്നാലെ കുറച്ച്‌ ലളിതമായ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യേണ്ടതുള്ളൂ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • പാസ്‌പോര്‍ട്ടിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങള്‍
  • 1. ആദ്യമായി തന്നെ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ സന്ദര്‍ശിച്ച്‌ ‘രജിസ്റ്റര്‍ നൗ’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • 2. നിങ്ങളുടെ വിശദാംശങ്ങള്‍ കൃത്യമായി നല്‍കി നിങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന പാസ്‌പോര്‍ട്ട് ഓഫീസ് തിരഞ്ഞെടുക്കേണ്ടതാണ്.
  • 3. വിശദാംശങ്ങള്‍ നല്‍കിയ ശേഷം, ക്യാപ്‌ച പ്രതീകങ്ങള്‍ ടൈപ്പ് ചെയ്‌ത് രജിസ്റ്റര്‍ ബട്ടണില്‍ ക്ലിക്കുചെയ്യുക.
  • 4. കൂടാതെ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ലോഗിന്‍ ഐഡി ഉപയോഗിച്ച്‌ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക.
  • 5. അപ്ലൈ ഫോര്‍ ഫ്രഷ് പാസ്സ്‌പോര്‍ട്ട്/ റീ-ഇഷ്യൂ ഓഫ് പാസ്സ്‌പോര്‍ട്ട് ലിങ്ക് ക്ലിക്ക് ചെയ്യേണ്ടതാണ്. ഫ്രഷ് ഇഷ്യുന്‍സ് വിഭാഗത്തിന് കീഴില്‍ അപേക്ഷിക്കുമ്ബോള്‍, നിങ്ങള്‍ മുമ്ബ് ഒരിക്കലും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശം വച്ചിട്ടില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍, നിങ്ങള്‍ വീണ്ടും ഇഷ്യൂ വിഭാഗത്തിന് കീഴില്‍ അപേക്ഷിക്കുകയും ചെയ്യണം. പിന്നാലെ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന ഫോമില്‍ ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിച്ച്‌ സബ്മിറ്റ് ക്ലിക്ക് ചെയ്യുക.
  • 7. സബ്മിറ്റ് ചെയ്ത അപേക്ഷകള്‍ സ്‌ക്രീനിലെ പേ ആന്‍ഡ് ഷെഡ്യൂള്‍ അപ്പോയിന്റ്‌മെന്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇത് നിങ്ങളുടെ അപ്പോയിന്റ്മെന്റ് ഷെഡ്യൂള്‍ ചെയ്യാന്‍ അനുവദിക്കും. അപ്പോയ്ന്റ്മെന്റിനായി ഓണ്‍ലൈനായി ഒരു ഫീസും അടയ്‌ക്കേണ്ടതുണ്ട്.
  • 8. നിങ്ങളുടെ അപേക്ഷയുടെ രസീത് പ്രിന്റ് ചെയ്യുന്നതിനായി ‘പ്രിന്റ് ആപ്ലിക്കേഷന്‍ റെസിപ്റ്റ്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • 9. നിങ്ങളുടെ അപ്പോയിന്റ്മെന്റിന്റെ വിശദാംശങ്ങളടങ്ങിയ ഒരു SMS സന്ദേശം ഫോണില്‍ ലഭിക്കും.
  • ഇതേ തുടര്‍ന്ന് നിങ്ങള്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തിരിക്കുന്ന പാസ്പോര്‍ട്ട് സേവാ കേന്ദ്രമോ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസോ സന്ദര്‍ശിച്ചാല്‍ മതി. അപേക്ഷയുടെ രസീതിനൊപ്പം നിങ്ങളുടെ ഒറിജിനല്‍ രേഖകളും കയ്യില്‍ കരുതുക.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക