കൊല്ലം: ബാങ്ക് മാനേജരായ യുവതി ജീവനൊടുക്കിയത് പ്രണയ നൈരാശ്യം മൂലമാണെന്നും കാരണക്കാരനായ സഹപ്രവര്‍ത്തകനെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് കുടുംബം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. കടയ്ക്കല്‍ ഇടത്തറ ജാസ്ഭവനില്‍ അഞ്ജന മോഹന്‍(30)ണ് ഓഗസ്റ്റ് 24-ന് നാമക്കലില്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം രംഗത്തെത്തിയത്.

ഒരു പൊതുമേഖലാ ബാങ്കിന്റെ തൃക്കോവില്‍വട്ടം ശാഖയില്‍ മാനേജരായിരുന്ന അഞ്ജന സഹോദരിക്കൊപ്പം കണ്ണനല്ലൂരിന് അടുത്ത് പള്ളിമണിലായിരുന്നു താമസിച്ചിരുന്നത്. ദാമ്ബത്യപ്രശ്‌നങ്ങള്‍കാരണം വിവാഹമോചനത്തിന് അവര്‍ കുടുംബകോടതിയില്‍ കേസ് നല്‍കിയിരുന്നു. അതിനിടെയാണ് സഹപ്രവര്‍ത്തകനായ മയ്യനാട് സ്വദേശിയായ യുവാവുമായി അഞ്ജന പ്രണയത്തിലായത്. യുവതിയെ വിവാഹം കഴിക്കാമെന്ന് മയ്യനാട് സ്വദേശിയായ യുവാവ് അഞ്ജനയുടെ വീട്ടുകാരോട് പറഞ്ഞിരുന്നു. ഇയാള്‍ അഞ്ജനയില്‍നിന്ന് കടമായി അഞ്ചുലക്ഷം രൂപ കൈപ്പറ്റിയിരുന്നതായും പറയപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ അഞ്ജനയ്ക്ക് ബാങ്കിന്റെ നാമക്കല്‍ ശാഖയിലേക്ക് 2020 സെപ്റ്റംബറില്‍ സ്ഥലംമാറ്റം ലഭിച്ചു. അഞ്ജന നാമക്കലിലേക്ക് പോയ സമയത്ത് മറ്റൊരു യുവതിയുമായി മയ്യനാട് സ്വദേശിയുടെ വിവാഹമുറപ്പിച്ചു. ഇതറിഞ്ഞ അഞ്ജന, യുവാവിനോട് പണം തിരികെ ചോദിച്ചു. എന്നാല്‍ പണം നല്‍കാന്‍ മയ്യനാട് സ്വദേശി തയ്യാറായില്ല. ഇതേ തുടര്‍ന്ന് കടുത്ത വിഷാദാവസ്ഥയിലെത്തിയ അഞ്ജന കഴിഞ്ഞ ഓഗസ്റ്റില്‍ നാമക്കലിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.

തന്റെ മരണത്തിന് ഉത്തരവാദി മയ്യനാട് സ്വദേശിയായ മുന്‍ സഹപ്രവര്‍ത്തകനാണെന്ന് അഞ്ജനയുടെ ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ നാമക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് മയ്യനാട് സ്വദേശിക്കെതിരെ നടപടി ആവശ്യപ്പെട്ട് അഞ്ജനയുടെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക