കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതില്‍ ഇന്ന് തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം കോടിയേരിയുടെ തിരിച്ചുവരവ് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വര്‍ഷം നവംബറിലാണ് കോടിയേരിക്ക് സി.പി.എം അവധി അനുവദിച്ചത്. കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്‍കുകയും ചെയ്തു. കോടിയേരി സംസ്ഥാന സെക്രട്ടറിയാകുമ്ബോള്‍ എ.വിജയരാഘന്‍ എല്‍.ഡി.എഫ് കണ്‍വീനറായി തുടരും. ആരോഗ്യപരമായ കാരണം പറഞ്ഞായിരുന്നു അവധി അപേക്ഷയെങ്കിലും മകന്‍ ബിനീഷ് കോടിയേരി ജയിലിലായതിനെ തുടര്‍ന്നാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നിന്നത്.ബിനീഷിന് കഴിഞ്ഞ മാസം കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്​റ്റിലായി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെയായിരുന്നു ജാമ്യം. ബിനീഷ് ജാമ്യം കിട്ടി വീട്ടിലെത്തിയപ്പോള്‍, പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുമോയെന്ന കോടിയേരിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുകയുണ്ടായി. ഇപ്പോള്‍ അക്കാര്യത്തെക്കുറിച്ച്‌ തീരുമാനിച്ചിട്ടില്ലെന്നും പിന്നീട് ആലോചിച്ച്‌ തീരുമാനമെടുക്കാമെന്നുമായിരുന്നു കോടിയേരിയുടെ മറുപടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക