// keralaspeaks.news_GGINT //

ഫോര്‍ട്ട് കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങളടങ്ങളിയ ഹാര്‍ഡ് ഡിസ്ക് കണ്ടെടുക്കാനായില്ല. തെളിവ് നശിപ്പിച്ചെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഹോട്ടല്‍ ഉടമയുടെ ഇടക്കൊച്ചിയിലെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി.

മുന്‍ മിസ് കേരള ആന്‍സി കബീര്‍, മിസ് കേരള റണ്ണറപ് അഞ്ജന ഷാജന്‍, ഇരുവരുടെയും സുഹൃത്ത് കെ.എ മുഹമ്മദ് ആഷിഖ് എന്നിവര്‍ പാലാരിവട്ടത്ത് കാറപടകത്തില്‍ കൊല്ലപ്പെട്ട കേസിലാണ് ഇവരും വാഹനമോടിച്ചയാളും പങ്കെടുത്ത ഡിജെ പാര്‍ട്ടി കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊവിഡ് കാലത്ത് ഡിജെ പോലുളള കൂടിച്ചേരലുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഉളളപ്പോഴാണ് ഫോര്‍ട്ടുകൊച്ചി പോലീസ് സ്റ്റേഷന് തൊട്ടടത്ത് നിശാ പാര്‍ടികള്‍ അരങ്ങേറിയത്. നിശ്ചിതസമയം കഴിഞ്ഞും മദ്യവില്‍പ്പന നടത്തിയതിന് ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

നക്ഷത്ര ബാറിലെ ഡിജെ പാർട്ടിയിൽ മദ്യത്തിനൊപ്പം ലഹരിയും?

ഫോർട്ട് കൊച്ചിയിലെ പ്രമുഖ ബാർ ഹോട്ടലും, ക്ലബ്ബ്മാണ് നമ്പർ 18. ഇവിടെയാണ് കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ ഡിജെ പാർട്ടി നടന്നത്. ഒരുപാട് പ്രമുഖരുടെ ഇടത്താവളം കൂടിയാണ് ഈ ബാർ. അതുകൊണ്ടുതന്നെ ഉടമയ്ക്ക് ഉന്നതബന്ധങ്ങൾ ഉണ്ട്. ഇവിടെ പാർട്ടികൾ നടക്കുമ്പോൾ പങ്കെടുക്കുന്നവർ ലഹരി മരുന്നുകൾ ഉപയോഗിക്കാറുണ്ട് എന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്. പലപ്പോഴും ഹോട്ടലിലെ മുറികൾക്കുള്ളിൽ ആണ് ഇത്തരം ലഹരി ഉപയോഗം നടക്കുന്നത്.

അപകടത്തിൽപ്പെട്ടവർ പങ്കെടുത്ത ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ മാറ്റിയതാണ് ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉയരുവാൻ കാരണം. ഡ്രൈവർ മദ്യപിക്കുകയോ ലഹരികൾ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് പോലീസ് ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ ഹാർഡ് ഡിസ്കുകൾ ബോധപൂർവ്വം പോലീസ് എത്തുന്നതിനുമുമ്പ് മാറ്റുകയായിരുന്നു എന്നാണ് സൂചന. റെയ്ഡ് വിവരം പോലീസിൽ നിന്നു തന്നെ ചോർന്നിരിക്കുവാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക