പുതിയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. കോണ്‍ഗ്രസില്‍ നിന്ന് ഔദ്യോഗികമായി രാജിവെച്ച കാര്യവും അമരീന്ദര്‍ അറിയിച്ചു. രാജിക്കത്ത് സോണിയ ഗാന്ധിക്ക് അയച്ചു. പാര്‍ട്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ചും വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും അമരീന്ദര്‍ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ അമരീന്ദര്‍ സിങ് രംഗത്തെത്തിയിരുന്നു. അമരീന്ദറിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമങ്ങള്‍ നടത്തുന്നതിനിടെ അഭ്യന്തര മന്ത്രി അമിത്ഷായെ അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തു. പഞ്ചാബില്‍ ബിജെപിയുമായി സഹകരിക്കാന്‍ അമരീന്ദര്‍ സിങ് ഉപാധി വെച്ചിരുന്നു. കര്‍ഷകസമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ സഹകരിക്കാമെന്നായിരുന്നു അമരീന്ദര്‍ സിങ്ങിന്റെ വാഗ്ദാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ മാസമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്. തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട അദ്ദേഹം മറ്റു പാര്‍ട്ടികളിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. നവ്ജോത് സിങ് സിദ്ദുവുമായുള്ള പടലപ്പിണക്കങ്ങളെത്തുടര്‍ന്നാണ് അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ടത്. സിദ്ദുവിനെ പഞ്ചാബ് മുഖ്യമന്ത്രിയാവുന്നതില്‍ നിന്ന് എന്ത് വിലകൊടുത്തും തടയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക