തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധവുമായി നടന്‍ ജോജു ജോര്‍ജ് എത്തിയതിന തുടര്‍ന്നുണ്ടായ സംഘര്‍ഷം ചര്‍ച്ച ചെയ്ത് നിയമസഭ.

ജോജു ജോര്‍ജിനെ കോണ്‍ഗ്രസ് നേതാക്കള്‍ മദ്യപനായി ചിത്രീകരിച്ചത് ശരിയായില്ലെന്നും അതേക്കുറിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അന്വേഷിക്കണമെന്നും അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതോടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമാണ് സഭയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജ്യത്തിന് കിട്ടിയ സ്വാതന്ത്ര്യം തീവണ്ടിക്ക് ബോംബ് വച്ച്‌ അട്ടിമറിക്കാന്‍ തീരുമാനിച്ച കല്‍ക്കട്ട തീസിസ് മുതല്‍ രാജ്യത്ത് മുഴുവന്‍ അക്രമ സമരം നടത്തുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. എങ്ങനെ സമരം നടത്തണമെന്ന് പ്രതിപക്ഷത്തെ ആ പാര്‍ട്ടി പഠിപ്പിക്കേണ്ട. കേരളത്തില്‍ അക്രമ സമരങ്ങളുടെ പരമ്പര നടത്തിയവര്‍ ഒരാളെപ്പോലും ഉപദ്രവിക്കാതെ നടത്തിയ സമരത്തെ വിമര്‍ശിക്കുകയും വേണ്ട. നിങ്ങള്‍ സമരം നടത്തുന്നയിടത്താണ് ഒരാള്‍ വന്ന് ഒച്ചവച്ചിരുന്നതെങ്കില്‍ അയാളുടെ അനുശോചന യോഗം ഇന്ന് ചേരേണ്ടി വന്നേനെയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ഞങ്ങള്‍ അയാളെ ദേഹോപ്രദവം ഏല്പിച്ചില്ല. അത്രയും സമ്മര്‍ദ്ദം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത് കൊണ്ടാണ് സമരവുമായി മുന്നോട്ട് പോയതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

അതേസമയം, നടനെ വഴിതടഞ്ഞതും വണ്ടി അടിച്ച്‌ പൊട്ടിച്ചതും ആരാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ചോദിച്ചു. കൂടാതെ ജോജു മദ്യപിച്ചതായി കപട പ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക