കൊച്ചി: നടന്‍ ജോജു ജോ‍ര്‍ജിന്‍റെ കാര്‍ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുന്‍ മേയര്‍ ടോണി ചമ്മിണി അടക്കമുളള പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷ സമ‍ര്‍പ്പിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോടതി റിമാന്‍ഡ‍് ചെയ്ത നാലു പ്രതികളേയും കാക്കനാട് ബോസ്റ്റല്‍ സ്കൂളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.ഏഴു ദിവസത്തെ കൊവിഡ് നിരീക്ഷണത്തിനുശേഷം ഇവരെ ജില്ലാ ജയിലിലേക്ക് മാറ്റും. ജോജുവിന്‍റെ കാര്‍ ആക്രമിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് സമരത്തിനിടയിലേക്ക് നടന്‍ മനപൂര്‍വം നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കിയെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. ഇക്കാര്യം കോടതിയിലും ആവര്‍ത്തിക്കാനാണ് നീക്കം.ഇതിനിടെ റോഡുതടഞ്ഞുളള സിനിമാ ഷൂട്ടിങ്ങുകള്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.

ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസും ആലോചിക്കുകയാണ്. സമരത്തിന്‍റെ അടുത്തഘട്ടം ആലോചിക്കാന്‍ കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന് ചേരുകുകയാണ്.നടന്‍ ജോജുവിന്‍റെ കാര്‍ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിന് ശേഷം ചേരുന്ന ഭാരവാഹി യോഗത്തില്‍ ഇക്കാര്യത്തില്‍ എന്ത് നിലപാട് എടുക്കണമെന്നും ചര്‍ച്ച ചെയ്യും. ചക്ര സ്തംഭന സമരത്തില്‍ പങ്കെടുക്കാത്ത വി.ഡി.സതീശന്‍റെ നടപടിയില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് അതൃപ്തിയുണ്ട്. റോഡുപരോധിച്ചുള്ള സമരത്തെ സതീശന്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ തെരുവില്‍ സമരം ശക്തമാക്കാന്‍ തന്നെയാണ് സുധാകരന്‍റെ തീരുമാനം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക