കൊച്ചി: വൈറ്റിലയിലെ കോണ്‍​ഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ് വൈകാതെ ഒത്തുതീര്‍പ്പായേക്കും.കോണ്‍ഗ്രസ് മുന്‍കൈ എടുത്ത് നടത്തുന്ന സമവായ ചര്‍ച്ചയില്‍ കേസ് പിന്‍വലിക്കാന്‍ ജോജു സമ്മതം അറിയിച്ചതായാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടെ കേസില്‍ അറസ്റ്റിലായ ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ജോസഫിന്‍റെ ജാമ്യഹര്‍ജി എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും.ജോജുവിന്‍റെ വാഹനത്തിന്‍റെ ചില്ല് കല്ലുകൊണ്ട് തകര്‍ത്തതിന് രണ്ട് ദിവസം മുന്പാണ് ജോസഫ് അറസ്റ്റിലായത്കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്.

കേസില്‍ അന്വേഷണം മുറുകി നേതാക്കള്‍ അറസ്റ്റിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് കോണ്‍​ഗ്രസിന്റെ ഭാ​ഗത്ത് നിന്ന് സമവായ നീക്കം ഉണ്ടായത്. ഇരുവിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. പ്രശ്നം രമ്യമായി തീരുമെന്നാണ് കോണ്‍​ഗ്രസ് പ്രതീക്ഷ. പെട്ടെന്നുള്ള പ്രകോപനത്തിന്‍റെ പേരിലുണ്ടായ തര്‍ക്കത്തിലെ കേസ് തുടരാന്‍ ജോജുവും താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല. ജോജുവിന്‍റെ സുഹൃത്തുക്കളും കോണ്‍ഗ്രസ് നേതാക്കളും പ്രശ്‍ന പരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളില്‍ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയും വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച്‌ കേസെടുത്തത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക