പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അവസാനിപ്പിച്ച ട്രെയിനുകളിലെ ജനറല്‍ കോച്ചുകള്‍ പുനഃരാരംഭിക്കുന്നു.ദക്ഷിണ റെയില്‍വേയ്‌ക്ക് കീഴില്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന 23 സ്‌പെഷ്യല്‍ ട്രെയിനുകളിലാണ് ജനറല്‍ കോച്ചുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ 23 സ്‌പെഷ്യല്‍ ട്രെയിനുകളിലാണ് ജനറല്‍ കോച്ചുകളുണ്ടാകുക. ഇതില്‍ യാത്രക്കാര്‍ക്ക് റിസര്‍വേഷനില്ലാതെ കൗണ്ടര്‍ ടിക്കറ്റ് ഉപയോഗിച്ച്‌ യാത്ര ചെയ്യാം. കൊവിഡ് വ്യാപനം കാരണം സമ്ബൂര്‍ണ അടച്ചിടലിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരുന്നുവെങ്കിലും ജനറല്‍ കോച്ചുകള്‍ ആരംഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് സാധാരണ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ജനറല്‍ കോച്ചുകള്‍ പുനഃനാരംഭിക്കുന്നത്.

ട്രെയിന്‍ നമ്ബര്‍, ട്രെയിന്‍, റിസര്‍വേഷന്‍ ഒഴിവാക്കിയസെക്കന്റ് ക്ലാസ് കോച്ചുകള്‍ എന്ന ക്രമത്തില്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

06326 കോട്ടയം – നിലമ്ബൂര്‍ റോഡ്,

06325 നിലമ്ബൂര്‍ – കോട്ടയം (5)

06304 തിരുവനന്തപുരം – എറണാകുളം

06303 എറണാകുളം – തിരുവനന്തപുരം (4)

06302 തിരുവനന്തപുരം -ഷൊര്‍ണൂര്‍

06301 ഷൊര്‍ണൂര്‍ – തിരുവനന്തപുരം (6)

06308 കണ്ണൂര്‍ – ആലപ്പുഴ

06307 ആലപ്പുഴ – കണ്ണൂര്‍ (6)

02628 തിരുവനന്തപുരം – തിരുച്ചിറപ്പള്ളി സൂപ്പര്‍ ഫാസ്റ്റ്

02627 തിരുച്ചിറപ്പള്ളി – തിരുവനന്തപുരം (4

06850 രാമശ്വേരം – തിരുച്ചിറപ്പള്ളി

06849 തിരുച്ചിറപ്പള്ളി – രാമേശ്വരം (4)

06305 എറണാകുളം – കണ്ണൂര്‍

06306 കണ്ണൂര്‍ – എറണാകുളം (6)

06089 ഡോ. എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍ – ജോലാര്‍പേട്ട

06090 ജോലാര്‍പേട്ട – ഡോ. എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍(6)

06844 പാലക്കാട് ടൗണ്‍ – തിരുച്ചിറപ്പള്ളി

06843 തിരുച്ചിറപ്പള്ളി – പാലക്കാട് ടൗണ്‍ (6)

06607 കണ്ണൂര്‍ – കോയമ്ബത്തൂര്‍

06608 കോയമ്ബത്തൂര്‍ – കണ്ണൂര്‍ (4)

06342 തിരുവനന്തപുരം – ഗുരുവായൂര്‍

06341 ഗുരുവായൂര്‍ – തിരുവനന്തപുരം (4)

06366 നഗര്‍കോവില്‍ – കോട്ടയം (5)

പത്താം തീയതി മുതല്‍

06324 മംഗലാപുരം – കോയമ്ബത്തൂര്‍

06323 കോയമ്ബത്തൂര്‍ – മംഗലാപുരം (4), കോച്ചുകള്‍ വീതവും

06321 നാഗര്‍കോവില്‍ – കോയമ്ബത്തൂര്‍

,06322 കോയമ്ബത്തൂര്‍-നാഗര്‍കോവില്‍

4 കോച്ച്‌ വീതവും റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാം. ഈ ട്രെയിനുകളില്‍ മെയിന്‍, എക്‌സ്‌പ്രസ് നിരക്കായിരിക്കും ഈടാക്കുകയെന്ന് പാലക്കാട് ഡിവിഷന്‍ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക