കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഗര്‍ഭനിരോധന ഗുളികകള്‍ കണ്ടെത്തി. പോക്സോ കേസില്‍ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കലൂരിലെ വീട്ടില്‍ പരിശോധന നടത്തിയത്. വീട്ടിലെ ട്രീറ്റ്മെന്‍റ് മുറിയില്‍ നിന്നാണ് ഗര്‍ഭനിരോധന ഗുളികകള്‍ അടക്കമുള്ളവ കണ്ടെത്തിയതെന്നാണ് വിവരം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം മോന്‍സണിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തന്നെ പല തവണ വാഗ്ദാനങ്ങള്‍ നല്‍കി മോന്‍സണ്‍ പീഡിപ്പിച്ചിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. കൂടാതെ, പല സ്ത്രീകളും മോന്‍സണിന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടെന്ന് പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കിയിരുന്നു.മോന്‍സണിനെതിരായ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക വിഭാഗമാണ് അന്വേഷിക്കുന്നത്. ഈ കേസുകള്‍ക്ക് പുറമെ പോക്സോ കേസിന്‍റെ അന്വേഷണവും ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക