കൊച്ചി: കാക്കനാട് എം.ഡി.എം.എ കേസില്‍ ഒരാള്‍കൂടി അറസ്​റ്റില്‍. മുഖ്യപ്രതികളെ സാമ്ബത്തികമായി സഹായിക്കുകയും മയക്കുമരുന്ന് ചില്ലറ വില്‍പന നടത്തുകയും ചെയ്ത തൃശൂര്‍ മുകുന്ദപുരം സ്വദേശി തേവര്‍പറമ്ബില്‍ ടി.എസ്.അനീഷിനെ (24)യാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്​റ്റ്​ ചെയ്തത്.

മുഖ്യപ്രതികളായ മൂന്നുപേരുടെ ബാങ്ക് അക്കൗണ്ടിലേക്കും അനീഷ് പണം അയച്ചു നല്‍കിയതായി കണ്ടെത്തി. ഇയാള്‍ ഇത്തരത്തില്‍ മയക്കുമരുന്ന് വാങ്ങാന്‍ ലക്ഷങ്ങള്‍ നല്‍കിയിട്ടുണ്ട്. എറണാകുളത്ത് ഇയാള്‍ വലിയ തോതില്‍ മയക്കുമരുന്ന് ചില്ലറ വില്‍പന നടത്തിയതായി വാട്ട്സ്​ആപ്പ് ചാറ്റ് പരിശോധിച്ചതിലൂടെ തിരിച്ചറിഞ്ഞു.എക്സൈസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തി അസിസ്​റ്റന്‍റ്​ കമീഷണര്‍ ടി.എം. കാസിം അറസ്​റ്റ്​ ചെയ്യുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക