തിരുവനന്തപുരം: എ.ആർ ക്യാമ്പിലെയും ബെറ്റാലിയനിലെയും തെരുവ്പട്ടികളോട് ഉപമിച്ച് വീഡിയോ പുറത്തിറക്കി പ്രചരിപ്പിച്ച സംഭവത്തിൽ കോട്ടയത്തെ ഗ്രേഡ് എസ്.ഐ അടക്കമുള്ളവർക്ക് എതിരെ അന്വേഷണം. തൃശൂർ സിറ്റിയിലെ എസ്.ഐ ശ്രീജിത്ത്, കോട്ടയത്തെ ഗ്രേഡ് എസ്.ഐ ചന്ദ്രബാബു, വർക്കല പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പൊലീസ് ഓഫിസർ വിനോദ് എന്നിവർക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

കരുനാഗപ്പള്ളിയിലെ പൊലീസ് ഉദ്യോഗസ്ഥർ ചേർന്നു രൂപീകരിച്ചിരിക്കുന്ന കാവൽ കരുനാഗപ്പള്ളി എന്ന ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ച വീഡിയോയിലെ പരാമർശങ്ങളുടെ പേരിലാണ് ഇവർക്കെതിരെ സംസ്ഥാന പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ആംഡ് പൊലീസ് ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥർ നായ്ക്കളാണ് എന്നു പറയുന്ന വീഡിയോയിൽ ഇവരുടെ ജോലിയെ അടക്കം ആക്ഷേപിക്കുന്നതായി പരാമർശം ഉണ്ട്. ഇത്തരം പരാമർശം നടത്തിയ വീഡിയോയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കും, ഈ വീഡിയോ ഷെയർ ചെയ്ത ഉദ്യോഗസ്ഥർക്കും എതിരെയാണ് അന്വേഷണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്ലം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസറാണ് വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടത്. 14 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ഇത്തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിലൂടെ ഇവർ പൊലീസ് ഉദ്യോഗസ്ഥരുടെ മാനസിക നിലയെ തെറ്റായി വ്യാഖ്യാനിച്ചെന്നും, പൊലീസ് ഉദ്യോഗസ്ഥർക്ക് അപകീർത്തി ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക