കോട്ടയം: കുളത്തിലെ ചെളിയില്‍ താണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ കാല്‍ വഴുതി വീണു വിദ്യാര്‍ഥി മരിച്ചു. കറുകച്ചാല്‍ പച്ചിലമാക്കല്‍ ആറ്റുകുഴിയില്‍ ജയചന്ദ്രന്റെ മകന്‍ അരവിന്ദ് (19) ആണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.

കൂട്ടുകാരുമൊത്ത് പ്ലാച്ചിക്കല്‍ ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലുള്ള കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു അരവിന്ദ്. കുളിക്കുന്നതിനിടെ സുഹൃത്തുക്കളില്‍ ഒരാള്‍ ചെളിയില്‍ താഴ്ന്നു. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അരവിന്ദ് കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മറ്റുള്ളവര്‍ ബഹളം കൂട്ടി സമീപവാസികള്‍ എത്തിയപ്പോഴേയ്ക്കും അരവിന്ദ് മരിച്ചിരുന്നു. വിവരമറിഞ്ഞ് കറുകച്ചാല്‍ പൊലീസും പാമ്ബാടി ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിമലയാണ് അരവിന്ദിന്റെ മാതാവ്. സഹോദരി: അര്‍ച്ചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക