എറണാകുളം: ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വെള്ളമുയരാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ദേശീയ ദുരന്ത പ്രതികരണ രക്ഷാസേന എത്തി.എറണാകുളം ജില്ലയിലാണ്​ എന്‍.ഡി.ആര്‍.എഫിന്‍റെ രണ്ട്​ കമ്ബനികള്‍ എത്തിയത്​.22 അംഗങ്ങള്‍ വീതമുള്ള ഈ കമ്ബനികളെ ആലുവ, പറവൂര്‍ താലൂക്കുകളില്‍ വിന്യസിച്ചതായി ജില്ല കലക്​ടര്‍ ജാഫര്‍ മാലിക്​ അറിയിച്ചു.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്ബ, ഇടമലയാര്‍ അണക്കെട്ടുകള്‍ പുലര്‍ച്ചെ അഞ്ചിനും ആറിനും തുറന്നു​. ഇടമലയാറില്‍ നിന്ന്​ സെക്കന്‍റില്‍ 100 ക്യൂബിക്ക് മീറ്റര്‍ ജലമാണ് പെരിയാറിലേക്ക് തുറന്നു വിടുന്നത്. ഇടമലയാറില്‍ നിന്നും പുറന്തള്ളുന്ന വെള്ളം എട്ട് മണിയോടെ ഭൂതത്താന്‍കെട്ടിലും 12 മണിയോടെ കാലടി – ആലുവ ഭാഗത്തും എത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. പമ്ബാ ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി 25 കുമക്‌സ് മുതല്‍ പരമാവധി 50 കുമക്‌സ് വരെ വെള്ളമാണ് പമ്ബാ നദിയിലേക്ക് ഒഴുക്കി വിടുന്നത്. ജനവാസ മേഖലകളില്‍ പരമാവധി 10 സെന്‍റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാത്ത രീതിയിലാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന ജലം ആറു മണിക്കൂറിനു ശേഷം പമ്ബ ത്രിവേണിയില്‍ എത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. തീര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം, പത്തനംതിട്ട ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചിട്ടുണ്ട്. വൃഷ്​ടിപ്രദേശത്തെ ശക്​തമായ മഴയെത്തുടര്‍ന്ന്​ ജലനിരപ്പ്​ ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടും ഇന്ന്​ തുറക്കും. രാവിലെ 11ന്​ ചെറുതോണി ഡാമി​ന്‍റ രണ്ട്​ ഷട്ടറുകള്‍ 50 സെ.മീ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 100 ക്യുമക്സ് വെള്ളം (ഒരു ലക്ഷം ലിറ്റര്‍) വരെ പുറത്തേക്കൊഴുക്കാനാണ്​ തീരുമാനം.

പെരിയാറി​ന്‍റ ഇരുകരകളിലുമുള്ളവര്‍ക്ക്​ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. അണക്കെട്ട്​ തുറക്കുന്നതി​ന്‍റ ഭാഗമായി ശക്​തമായ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്​. തീരദേശത്ത് അതീവ ജാഗ്രത പുലര്‍ത്താനും ആളുകള്‍ അനാവശ്യമായി പെരിയാറില്‍ ഇറങ്ങാതിരിക്കാനും രാത്രികാല യാത്രകള്‍ നിയന്ത്രിക്കാനും നിര്‍ദേശം നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക