കൊച്ചി : ടെക്കികള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചു വരികയാണെന്ന് പോലീസും എക്‌സൈസ് ഉദ്യോഗസ്ഥരും അവകാശപ്പെടുന്നു. രണ്ടു ദിവസം മുമ്ബ് തൃക്കാക്കരയിലെ ഒരു അപ്പാര്‍ട്മെന്റില്‍ റെയ്ഡിന് ശേഷം കൊച്ചിയിലെ പ്രമുഖ ഐ.ടി. കമ്ബനിയില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതേ തുടര്‍ന്ന് നിരവധി ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ ഇവരുടെ ഉപഭോക്താക്കളാണെന്ന് പോലീസ് കണ്ടെത്തി. ടെക്കികള്‍ മയക്കുമരുന്ന് കച്ചവടത്തിന്റെ പ്രധാന ലക്ഷ്യമാണെന്നും പോലീസ് പറഞ്ഞു.

എം.ഡി.എം.എ., എല്‍.എസ്.ഡി. സ്റ്റാമ്ബുകള്‍, ഹാഷിഷ് എന്നിവയുള്‍പ്പടെയുള്ള മയക്കുമരുന്നുകള്‍ മൂവരും ടെക്കികള്‍ക്ക് വിതരണം ചെയ്തതായി ചോദ്യം ചെയ്യലില്‍ പോലീസ് കണ്ടെത്തി. ഇവരില്‍ നിന്ന് പതിവായി സാധനം വാങ്ങുന്നു എന്ന് സംശയം തോന്നുന്നവരെ വിളിച്ചു ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു. ഇത്തരത്തില്‍ സമാനമായ മയക്കുമരുന്ന് വില്പന സംഘങ്ങള്‍ കൊച്ചിയില്‍ സജീവമാണെന്നും അവയില്‍ ചിലത് തങ്ങളുടെ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മെത്ത് എന്ന മയക്കുമരുന്നിന്റെ ദുരുപയോഗം ടെക്കികള്‍ക്കിടയില്‍ വര്‍ധിച്ചുവരുകയാണെന്ന് നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ്, എക്‌സൈസ് ആന്‍ഡ് നര്‍ക്കോട്ടിക്‌സ് മുന്‍ ഡയറക്ടര്‍ ജനറല്‍ ജി. ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ‘ശരിയായ ഉറക്കം പോലുമില്ലാതെ മണിക്കൂറുകളോളം കഠിനമായ ജോലി ടെക്കികള്‍ ചെയ്യുന്നു. ഈ സാഹചര്യങ്ങളില്‍ ഏകാഗ്രത നിലനിര്‍ത്താന്‍ ചിലര്‍ മെത്ത് ഉപയോഗിക്കുന്നു.’ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക