ഇ​രി​ട്ടി: അ​യ്യ​ന്‍​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ വാ​ണി​യ​പ്പാ​റ മേ​ഖ​ല​യി​ല്‍ പു​ലി​യി​റ​ങ്ങി​യ​താ​യി സം​ശ​യം.വ​ന​മേ​ഖ​ല​യി​ല്‍​നി​ന്ന്​ ഏ​ഴു കി​ലോ​മീ​റ്റ​റോ​ളം മാ​റി​യു​ള്ള ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് മൂ​ന്ന് മാ​സ​ത്തി​നി​ടെ പ​ല​ത​വ​ണ നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ പു​ലി​യെ​ന്ന് തോ​ന്നി​ക്കു​ന്ന ജീ​വി​യെ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു​ദി​വ​സം മു​മ്ബ് മൂ​ന്നു​മാ​സം പ്രാ​യ​മാ​യ ആ​ടി​നെ ക​ടി​ച്ചു​കൊ​ന്നി​രു​ന്നു. നി​ര​ങ്ങ​ന്‍​പാ​റ മേ​ഖ​ല​യി​ലാ​ണ് കു​റ​ച്ചു​ദി​വ​സ​മാ​യി പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ള്ള​താ​യി സം​ശ​യ​മു​യ​ര്‍​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഏ​ഴി​നാ​ണ്​ നി​ര​ങ്ങ​ന്‍​പാ​റ പു​ല്ലാ​നി​പ​റ​മ്ബി​ല്‍ കെ.​എ​സ്. സു​നി​ലി‍െന്‍റ വീ​ടി​ന് സ​മീ​പം പു​ലി​യെ അ​ടു​ത്തു​ക​ണ്ട​ത്. മേ​ഖ​ല​യി​ല്‍ കൃ​ഷി​യി​ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും പു​ലി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ല്‍​പാ​ടു​ക​ള്‍ ക​ണ്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു​ണ്ട്.മേ​ഖ​ല​യി​ല്‍ പു​ലി​യു​ള്ള​താ​യി ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടി​ല്ലെ​ന്നും എ​ന്നാ​ല്‍, പു​ലി​യെ​ന്ന് തോ​ന്നി​ക്കു​ന്ന രീ​തി​യി​ലു​ള്ള മ​റ്റെ​ന്തോ ജീ​വി മേ​ഖ​ല​യി​ല്‍ ഉ​ള്ള​താ​യി സം​ശ​യി​ക്കു​ന്ന​താ​യും കൊ​ട്ടി​യൂ​ര്‍ റേ​ഞ്ച​ര്‍ സു​ധീ​ര്‍ ന​രോ​ത്ത് പ​റ​ഞ്ഞു. മേ​ഖ​ല​യി​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക