മലയാളിയെക്കുറിച്ച്‌ പലരും പറയുന്ന ഒരു പരാതിയുണ്ട്.നല്ല കാര്യങ്ങള്‍ക്ക് പോലും വിവാദമുണ്ടാക്കി പുതിയ ആശയങ്ങളെയും ചുവടുവെപ്പുകളേയും കൊന്നുകളയും.ഒരു ചായക്ക് ആറു മുതല്‍ പത്ത് രൂപ വരെ തട്ടുകടയില്‍ പോലും ചാര്‍ജ് ചെയ്യുമ്ബോള്‍ 20 രൂപയ്ക്ക് ഊണ് എന്നത് ആവേശത്തോടെ സ്വീകരിക്കേണ്ട ഒന്നാണ്.ഞാന്‍ ഇതുവരെ കഴിച്ചിട്ടില്ലെങ്കിലും ഉപഭോക്താക്കളായ പലരോടും ഇതേ കുറിച്ച്‌ അന്വേഷിച്ചു. ഒരാള്‍ക്ക് വയറുനിറയാനുള്ള ചോറ്,ഒഴിച്ചുകറി,തോരന്‍ പപ്പടം (ചിലപ്പോള്‍ ചിലത് ന്യായമായ കാരണങ്ങളാല്‍ മിസ് ആയേക്കാം) എന്നിവ 20 രൂപയ്ക്ക് ഇക്കാലത്ത് ലഭിക്കുക എന്ന് പറഞ്ഞാല്‍ ചെറിയ കാര്യമല്ല.വിശപ്പുള്ളവന് മാത്രമേ അതിന്‍റെ വില അറിയാന്‍ കഴിയൂ. എന്തിനും എപ്പോഴും വിവാദമുണ്ടാക്കി ആവേശം കൊള്ളുന്നവര്‍ക്ക് ഇത് മനസിലാകണമെന്നില്ല.പ്രതിസന്ധിക്കാലത്ത് എല്ലാവരെയും ചേര്‍ത്ത് പിടിക്കേണ്ടതിന്റെ ആവശ്യകതയും അറിയണമെന്നില്ല. പകരം ഒന്നും സംഭാവന ചെയ്യാതെ വിവാദങ്ങള്‍ മാത്രം സമ്മാനിച്ച്‌ അതില്‍ പുളകം കൊള്ളുന്നവര്‍ ഈ സംരംഭത്തെ എങ്കിലും വെറുതെ വിടാനുള്ള മനസ്സ് കാണിക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക