തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിനു പിന്നാലെ തെക്കുകിഴക്കന്‍ അറബിക്കടലിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത.48 മണിക്കൂറില്‍ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറുമെന്നാണ് പ്രവചനം. തിങ്കള്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ചൊവ്വ ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധന്‍ കോഴിക്കോട് ജില്ലയിലും ഓറഞ്ച് അലര്‍ട്ട് (അതിശക്ത മഴ) പ്രഖ്യാപിച്ചു.തിങ്കള്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വ കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഞ്ഞ അലര്‍ട്ടാണ്. വ്യാഴംവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെ മഴയുണ്ടാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക