പാലക്കാട്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് മഴയുടെ ഗതിയിലും കാറ്റിന്റെ ദിശയിലും മാറ്റം വന്നു തുടങ്ങി. ചുഴലിക്കാറ്റ് ന്യൂനമർദമായി മാറുകയും പസഫിക്കിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ശക്തിപ്പെടുകയും ചെയ്താൽ വരും ദിവസങ്ങളിൽ തുടർച്ചയായി കനത്ത മഴയും കാറ്റും ഉണ്ടാകുമെന്നും ഇത് കരയിലും കടലിലും കനത്ത ആഘാതമുണ്ടാക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ നിരീക്ഷിച്ചു. മൺസൂൺ ഇടവേളയിൽ അന്തരീക്ഷത്തിലെ ചൂടിന്റെ സ്വാധീനം മൂലം പലയിടത്തും ഇടിമിന്നലോടു കൂടിയ മഴയുണ്ട്.

സാധാരണയായി ഈ പ്രവണത ഈ സമയത്ത് ഉണ്ടാകാറില്ല. മഴക്കാലത്താണ് ഇത്തരത്തിലുള്ള അന്തരീക്ഷം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എരുമേലി, കുമളി, കേഴിക്കാട് കൂടരഞ്ഞി എന്നിവിടങ്ങളിൽ ഒരു മണിക്കൂറിലേറെ പെയ്ത മഴയിലും കാറ്റിലും വൻ നാശനഷ്ടമുണ്ടായി. കേളം അച്ചൻകേവിയിലും കിഴക്കൻ കിഴക്കൻ മേഖലയിലും വെള്ളപ്പൊക്കമുണ്ടായി. പ്രാദേശികമായി കനത്ത മഴയും ചുഴലിക്കാറ്റും ഈ വർഷം കൂടുതലായി കണ്ടു. വരും ദിവസങ്ങളിലും ഈ രീതി ആവർത്തിക്കാനാണ് സാധ്യത. കാലവർഷക്കെടുതി മൂലം മണ്ണിലെ ഈർപ്പം കുറഞ്ഞു, വരും ദിവസങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന പ്രവചനത്തിന് അൽപം ആശ്വാസം നൽകിയെങ്കിലും ന്യൂനമർദവും ചുഴലിക്കാറ്റും ശക്തി പ്രാപിച്ചാൽ ചിലയിടങ്ങളിൽ സ്ഥിതി പ്രവചനാതീതമാകുമെന്നും നിരീക്ഷണമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദുർബലമായ മൺസൂൺ ശ്രീലങ്കയുടെ ദിശയിൽ നിന്ന് ബംഗാൾ ഉൾക്കടലിൽ എത്തി ന്യൂനമർദത്തിന്റെ ശക്തിയിൽ തിരിച്ചെത്തുമെന്നാണ് ഇന്നത്തെ സൂചന. അന്തരീക്ഷത്തിൽ അതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഹിമാലയൻ ഭാഗങ്ങൾ ഉൾപ്പെടെയുള്ള മൺസൂൺ അടുത്ത ദിവസം തെക്കോട്ട് നീങ്ങാൻ തുടങ്ങും. പസഫിക് സമുദ്രത്തിലെ ചുഴലിക്കാറ്റ് വരുംദിവസത്തെ മഴയുടെ തീവ്രത നിർണ്ണയിക്കും. നിലവിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ട് ന്യൂനമർദങ്ങളും ഒന്നിച്ചാൽ ഓഗസ്റ്റ് 2, 3, 4, 5 തീയതികളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് നിഗമനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക