ഹൈദരാബാദ്: കന്നഡ നടി സൗജന്യയെ ആത്മഹത്യോ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗ്ലൂരുവിലെ ഫ്‌ളാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോണില്‍ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്‌ളാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. കര്‍ണാടകയിലെ കുമ്ബളഗോടു സണ്‍വര്‍ത്ത് അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയിലാണ് സൗജന്യയെ കണ്ടെത്തിയത്.

സൗജന്യയുടെ ഫ്‌ളാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ദിവസം മുമ്ബാണ് നടി ആത്മഹത്യ കുറിപ്പ് എഴുതിയത്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. എന്റെ മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണമെന്ന് കുറിപ്പില്‍ പറയുന്നു. താന്‍ വിഷാദരോഗത്തിലാണെന്നും ഇനിയും മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും സൗജന്യ കുറിച്ചിരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം രാജരാജേശ്വരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കുടക് ജില്ലയിലെ കുശലനഗര്‍ സ്വദേശിനിയായ സൗജന്യ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി കേട്ട നടിയുടെ വിയോഗ വാര്‍ത്തയില്‍ നടുങ്ങിയിരിക്കുകയാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും.’ഇത് താങ്ങാനാവാത്ത നഷ്ടമാണ്, ഞാന്‍ അവളുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും പൂര്‍ണമായി സഹതപിക്കുന്നു’, എന്ന് നടി സഞ്ജന ഗാല്‍റാനി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക