തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്ന വിഷയത്തില്‍ അന്തിമ മാര്‍ഗനിര്‍ദേശം അടുത്തയാഴ്‌ച തന്നെ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.സര്‍ക്കാരിന് അക്കാര്യത്തില്‍ ഒരു ആശങ്കയുമില്ല. സൂക്ഷ്‌മ വിവരം അടക്കം പരിശോധിച്ചാണ് സ്‌കൂള്‍ തുറക്കാന്‍ തീരുമാനം സ്വീകരിച്ചത്. വിമര്‍ശനങ്ങളില്‍ കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഒരു വ്യവസായികളെയും ഭീഷണിപ്പെടുത്തരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി. ചവറയില്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയത് ശ്രദ്ധയില്‍ പെട്ടില്ല. നോക്കുകൂലി സര്‍ക്കാര്‍ ഒരുകാരണവശാലും അംഗീകരിക്കില്ല. അതിനെതിരെ നിയമപരമായ നടപടിയെടുക്കും. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ തൊഴിലാളി യൂണിയനുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. കൊല്ലം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു സിപിഎം രക്തസാക്ഷി സ്‌മാരകത്തിന് പണം നല്‍കിയില്ലെങ്കില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കൊടികുത്തുമെന്ന് വ്യവസായിയായ ഷാഹി വിജയനെ ഭീഷണിപ്പെടുത്തിയ വിഷയം തന്റെ ശ്രദ്ധയില്‍ വന്നില്ലെന്നും ശ്രദ്ധയില്‍പെട്ടാല്‍ ആവശ്യമായ നടപടിയെടുക്കുമെന്നും ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക