കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്ത് നിന്നും വൻ കഞ്ചാവ് വേട്ട. എട്ടു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടി. വെളുർ വില്ലജ് കാരാപ്പുഴ കരയിൽ പതിനറിൽ ചിറ ഭാഗത്തു, കൊച്ചുപറമ്പിൽ വിട്ടിൽ, ഷാഹുൽ ഹമീദ് മകൻ ബാദുഷ (24), പത്തനംതിട്ട ചാലപ്പള്ളി കുടകലുംങ്കൽ ഭാഗത്തു നന്ദനം വീട്ടിൽ അഭിഷേക് കെ.മനോജ് (22), തിരുവാർപ്പ് വില്ലജ് കാഞ്ഞിരം കരയിൽ എസ്.എൻ.ഡി.പിയ്ക്കു സമിപം പാറേൽനാൽപത്തിൽ വീട്ടിൽ പി.ആർ ജെറിൻ (22) എന്നിവരെയാണ് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെജോ പി.ജോസഫ് അറസ്റ്റ് ചെയ്തത്.

ജില്ലയിലേയ്ക്കു വൻ തോതിൽ കഞ്ചാവ് എത്തുന്നതായി പൊലീസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ജില്ലയിൽ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇതേ തുടർന്നു പൊലീസ് സംഘം പരിശോധന നടത്തുന്നതിനിടെ റെയിൽവേ സ്‌റ്റേഷൻ ഭാഗത്ത് ആർ.എം.എസിനു സമീപത്തു വച്ച്, യുവാക്കളുടെ സംഘം ട്രാവൽ ബാഗിൽ കഞ്ചാവുമായി എത്തുകയായിരുന്നു. തുടർന്നാണ് യുവാക്കളെ പൊലീസ് സംഘം പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജില്ലാ പൊലീസ് മേധാവിക്കു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ, ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെജോ പി.ജോസഫ്, എസ്.ഐ ശ്രീരംഗൻ, എ.എസ്.ഐ ഷോബി, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളആയ തോമസ് കെ.മാത്യു, പ്രതീഷ് രാജ്, പി.കെ അനീഷ്, അജയകുമാർ, ശ്രീജിത്ത് ബി.നായർ, അരുൺ എസ്, ഷമീർ, അനൂപ് എസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

ആന്ധ്രായിൽ നിന്നും എത്തിച്ചതാണെന്നാണ് പ്രാഥമിക വിവരം. കോട്ടയം നഗരമധ്യത്തിൽ കുരുമുളക് സ്‌പ്രേ അടിച്ച് കൊറിയർ സ്ഥാപനത്തിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ബാദുഷ. ഇത് അടക്കം 15 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. എക്‌സൈസ് വകുപ്പ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന പ്രതിയാണ് ബാദുഷ. ഗാന്ധിനഗർ, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ് എന്നിവിടങ്ങളിൽ അടക്കം ഇയാൾ പ്രതിയാണ് എന്നും പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക