തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ളു​ക​ള്‍ ന​വം​ബ​ര്‍ ഒ​ന്നി​ന്​ തു​റ​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ആ​ലോ​ചി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ യോ​ഗം വ്യാ​ഴാ​ഴ്​​ച ന​ട​ക്കും.പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി, ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ്​ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ വൈ​കീ​ട്ട്​ അ​ഞ്ച​ര​ക്ക്​ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​െ​ങ്ക​ടു​ക്കും. വി​ദ്യാ​ഭ്യാ​സ​ മ​ന്ത്രി​യു​ടെ ​നേ​തൃ​ത്വ​ത്തി​ല്‍ ബു​ധ​നാ​ഴ്​​ച പ്രാ​ഥ​മി​ക കൂ​ടി​യാ​ലോ​ച​ന ന​ട​ന്നു. ഒ​ന്നു​മു​ത​ല്‍ ഏ​ഴു​വ​രെ​യു​ള്ള ക്ലാ​സു​ക​ളും പ​ത്ത്​, 12 ക്ലാ​സു​ക​ളു​മാ​ണ്​ ആ​ദ്യ​ഘ​ട്ടം തു​റ​ക്കു​ക.സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ബാ​ധ​ക​മാ​യ പൊ​തു​മാ​ര്‍​ഗ​രേ​ഖ​യും സ്​​കൂ​ള്‍​ത​ല​ത്തി​ല്‍ ന​ട​പ്പാ​ക്കേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ളും പ്ര​ത്യേ​കം ത​യാ​റാ​ക്കാ​നാ​ണ്​ ആ​ലോ​ച​ന. പ്രൈ​മ​റി ക്ലാ​സു​ക​ളി​ല്‍ ഒ​രു​സ​മ​യം ഹാ​ജ​രാ​കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം പ​ത്ത്​, 12 ക്ലാ​സു​ക​ളെ അ​പേ​ക്ഷി​ച്ച്‌​ കു​റ​ക്കും. സ്​​കൂ​ളി​ലെ ആ​കെ കു​ട്ടി​ക​ളു​ടെ എ​ണ്ണം​കൂ​ടി പ​രി​ശോ​ധി​ച്ചു​ള്ള ശ​ത​മാ​ന ക​ണ​ക്കാ​ണ്​ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​െന്‍റ അ​ഭി​പ്രാ​യം​കൂ​ടി കേ​ട്ട​ശേ​ഷ​മാ​കും അ​ന്തി​മ തീ​രു​മാ​നം.അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രി​ല്‍ വാ​ക്​​സി​നേ​ഷ​ന്‍ ബാ​ക്കി​യു​ണ്ടെ​ങ്കി​ല്‍ അ​ത്​ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ന​ട​പ​ടി​ക​ളു​ണ്ടാ​കും. സ്​​കൂ​ള്‍ തു​റ​ന്ന​ശേ​ഷം അ​ധ്യാ​പ​ക​നോ കു​ട്ടി​ക​ള്‍​ക്കോ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചാ​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​വും മാ​ര്‍​ഗ​രേ​ഖ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. വി​ദ്യാ​ര്‍​ഥി​ക്ക്​ രോ​ഗം ബാ​ധി​ച്ചാ​ല്‍ ആ ​കു​ട്ടി​യു​ടെ ക്ലാ​സ്​ താ​ല്‍​ക്കാ​ലി​ക​മാ​യി സ​സ്​​പെ​ന്‍​ഡ്​​ ചെ​യ്യു​ന്ന​തു​ള്‍​പ്പെ​ടെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക