നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ മേധാവി ചിത്ര രാമകൃഷ്ണയെ അറസ്റ്റ് ചെയ്തു. എസ്‌എസ്‌ഇ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ സിബിഐയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സിബിഐ കോടതി തള്ളിയിരുന്നു. നേരത്തെ കേസില്‍ എന്‍എസ്‌ഇ ഗ്രൂപ്പ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

എന്‍എസ്‌ഇ തലവന്‍ ചിത്ര രാമകൃഷ്ണ സെബിയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ഹിമാലയത്തിലെ ഒരു യോഗിക്ക് കൈമാറിയതായാണ് കേസ്. കേസില്‍ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത എന്‍എസ്‌ഇ ഗ്രൂപ്പ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ആനന്ദ് സുബ്രമണ്യവുമായി ചിത്രയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ ആനന്ദ് സുബ്രഹ്മണ്യന്‍ തന്നെയാണ് ഹിമാലയന്‍ യോഗിയെന്നും സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2013ല്‍ രവിനാരായണന്‍ എന്‍എസ്‌ഇയുടെ തലപ്പത്തുനിന്നും വിരമിച്ചതിനുശേഷമാണ് ചിത്രാരാമകൃഷ്ണ അമരത്തെത്തുന്നത്. 2016വരെയാണ് ചിത്രരാമകൃഷ്ണ എന്‍എസ്‌ഇയെ നയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക