വനത്തില്‍ നിന്നു മരം മുറിച്ചു കടത്തിയതിനെതിരെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ബിജെപി പ്രവര്‍ത്തക ഉയര്‍ത്തിക്കാട്ടിയത് ഇന്ധന വില വര്‍ധനയ്ക്കെതിരായ ഡിവൈഎഫ്‌ഐയുടെ പ്ലക്കാര്‍ഡ്. സംഭവം സോഷ്യല്‍ മീഡിയയില്‍ ട്രോളാകുന്നു. ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നില്‍ വനംകൊള്ളയ്‌ക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിലാണ് വനിതാ പ്രവര്‍ത്തകയ്ക്ക് അമളി പറ്റിയത്. വനകൊള്ളക്കാരെ അറസ്റ്റു ചെയ്യൂ എന്ന വാചകമായിരുന്നു പ്ലക്കാര്‍ഡുകളില്‍.എന്നാല്‍ ഒരു പ്രവര്‍ത്തക പിടിച്ചിരുന്ന പ്ലക്കാര്‍ഡിലെ വാചകം ഇങ്ങനെ: ”പെട്രോള്‍ വില സെഞ്ചുറിയടിച്ചു: പ്രതിഷേധിക്കുക – ഡിവൈഎഫ്‌ഐ”.

https://fb.watch/6aMHXga9Jk/

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
video courtsey: acv news

ചാനല്‍ ക്യാമറകള്‍ ഈ ദൃശ്യം ശ്രദ്ധയോടെ പകര്‍ത്തുന്നതു കണ്ടപ്പോഴാണ് നേതാക്കള്‍ അബദ്ധം തിരിച്ചറിഞ്ഞത്. ഉടന്‍ പ്ലക്കാര്‍ഡ് മാറ്റി വനം കൊള്ളയ്ക്കെതിരായ പ്ലാക്കാര്‍ഡ് പ്രവര്‍ത്തകയ്ക്കു കൈമാറി.എന്നാല്‍ സംഭവം ആറ്റിങ്ങലിലെ പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയയിലും വൈറലാകാന്‍ അധികം സമയം വേണ്ടി വന്നില്ല. എന്നാല്‍ ഇത് എങ്ങനെ സംഭവിച്ചു എന്ന പരിശോധനയിലാണ് ബിജെപി പ്രാദേശിക നേതൃത്വം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക