തിരുവനന്തപുരം: മലയാളത്തിലെ ആദ്യ അഡള്‍ട്ട് ഒണ്‍ലി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ‘യെസ്മാ’ എന്നു പേരിട്ടിരിക്കുന്ന പ്ലാറ്റ്‌ഫോമില്‍ ഒരു മാസത്തെ സ്ബ്സ്‌ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്. http://yessma.com എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നാന്‍സി എന്ന ചിത്രമാണ് ആദ്യമായി സംപ്രേഷണം ചെയ്തിരിക്കുന്നത്.

മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ആഡള്‍ട്ട് ഒണ്‍ലി സിനിമകള്‍ക്ക് മാത്രമായി ഒരിടം മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി യെസ്‌മായിലൂടെ തുറക്കുകയാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. വിദേശത്തും ഇന്ത്യയില്‍ ഹിന്ദി, മറാത്തി, ബംഗാളി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഡള്‍ട്ട് ഒണ്‍ലി ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഏറെ നാള്‍ മുമ്ബേ ആരംഭിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ ആദ്യമായാണ് ഇത്തരമൊന്ന്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക